പട്ടികജാതി വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് അപേക്ഷ ക്ഷണിച്ചു

മുക്കം: നഗരസഭ നടപ്പാക്കുന്ന 2021-22 വർഷത്തെ എസ്.സി. ബിരുദ വിദ്യാർഥികൾക്കുള്ള മെറിട്ടോറിയൽ സ്കോളർഷിപ്​ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ബിരുദ, ബിരുദാനന്തര, ഡിപ്ലോമ കോഴ്സുകൾക്ക്‌ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അർഹരായ വിദ്യാർഥികൾക്ക് കുറഞ്ഞത് 20,000 രൂപയാണ് വാർഷിക സ്കോളർഷിപ് ആയി നഗരസഭയിൽനിന്ന്​ ലഭിക്കുക. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായിരിക്കും മുൻഗണന. റെഗുലർ വിദ്യാർഥികൾ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രവും പാരലൽ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾ യൂനിവേഴ്സിറ്റി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഹാജരാകേണ്ടതാണ്. ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവയും ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പും അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷ ഫോറം നഗരസഭ വെബ്​ സൈറ്റിലും നഗരസഭ കൗൺസിലർമാരുടെ പക്കലും ലഭ്യമാകും. പൂരിപ്പിച്ച അപേക്ഷകൾ 2021 ജൂലൈ 30നകം നഗരസഭ ഓഫിസിൽ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.