മന്ത്രി ശശീന്ദ്ര​െൻറ ക്യാമ്പ് ഓഫിസിലേക്ക് യുവമോർച്ച മാർച്ച് നടത്തി

മന്ത്രി ശശീന്ദ്ര​ൻെറ ക്യാമ്പ് ഓഫിസിലേക്ക് യുവമോർച്ച മാർച്ച് നടത്തി നന്മണ്ട: മന്ത്രി എ.കെ. ശശീന്ദ്ര​ൻെറ രാജിയാവശ്യപ്പെട്ട്​ നന്മണ്ടയിലെ മന്ത്രിയുടെ ക്യാമ്പ് ഓഫിസിലേക്ക് യുവമോർച്ച മാർച്ച്‌ നടത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട മന്ത്രിതന്നെ സ്ത്രീ പീഡകരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗണേഷ് പറഞ്ഞു. സത്യപ്രതിജ്ഞ ലംഘനം നടത്തിയ മന്ത്രി രാജിവെക്കണം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾക്ക് യുവമോർച്ച നേതൃത്വം നൽകുമെന്നും മുന്നറിയിപ്പ് നൽകി. യുവമോർച്ച ജില്ല അധ്യക്ഷൻ ടി.രനീഷ് അധ്യക്ഷത വഹിച്ചു. ജില്ല ജന. സെക്രട്ടറി ജുബിൻ ബാലകൃഷ്ണൻ, ജില്ല വൈസ് പ്രസിഡൻറ്​ ലിബിൻ ബാലുശ്ശേരി, ട്രഷറർ വിപിൻ ചന്ദ്രൻ, എലത്തൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അർജുൻ പയ്യട എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.