റെഡ് ക്രോസി​െൻറ സേവനം സമാനതകളില്ലാത്തത് -മന്ത്രി പി.എ. മുഹമ്മദ് റിയാസ്

റെഡ് ക്രോസി​ൻെറ സേവനം സമാനതകളില്ലാത്തത് -മന്ത്രി പി.എ. മുഹമ്മദ് റിയാസ് കൊയിലാണ്ടി: നിപ, പ്രളയം, കോവിഡ് കാലങ്ങളിലെ റെഡ്ക്രോസ് വളൻറിയർമാരുടെ ജില്ലയിലെ പ്രവർത്തനങ്ങൾ സമാനതകൾ ഇല്ലാത്തതാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ രണ്ടു വൻെറിലേറ്ററുകളും 17 ഓക്സിജൻ കോൺസൺട്രേറ്റുകളും നാടിനു സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യനാഥൻ മാടഞ്ചേരി അധ്യക്ഷത വഹിച്ചു. ഇന്ത്യയിൽ കോവിഡിനെ നേരിടുന്നതിനു സിംഗപ്പൂർ റെഡ് ക്രെസൻറിൽനിന്ന് ഇൻറർനാഷനൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ്‌ റെഡ് ക്രെസൻറ്​ വഴി റെഡ് ക്രോസ് കേരള സ്​റ്റേറ്റ് ബ്രാഞ്ചിലെത്തിയ സഹായങ്ങളാണ് ജില്ലയിൽ ബീച്ച് ആശുപത്രി, കുറ്റ്യാടി താലൂക്ക് ആശുപത്രി, എഫ്.എൽ.ടി.സികൾ എന്നിവക്ക് നൽകാനായി കൈമാറിയത്. 30 ലക്ഷത്തി​േൻറതാണ് മെഡിക്കൽ ഉപകരണങ്ങൾ. കലക്​ടർ ഡോ. നരസിഹുഗാരി തേജ് ലോഹിത് റെഡ്ഢി സബ് കലക്​ടർ കുമാരി ചെൽസാസിന, എൻ.എച്ച്.എം ജില്ല ജില്ല പ്രോജക്​ട് മാനേജർ ഡോ. നവീൻ എന്നിവർ സംബന്ധിച്ചു. വടകര താലൂക്ക് ചെയർമാൻ കെ.കെ. മെഹമൂദ്, താമരശ്ശേരി താലൂക്ക് ചെയർമാൻ ഷാൻ കട്ടിപ്പാറ, കൊയിലാണ്ടി താലൂക്ക് ചെയർമാൻ കെ. കെ. രാജൻ, കോഴിക്കോട് താലൂക്ക് ചെയർമാൻ ടി. എ. അശോകൻ എന്നിവർ വൻെറിലേറ്ററുകളും ഓക്സിജൻ കോൺസൺട്രേറ്റുകളും ഏറ്റുവാങ്ങി. ജില്ല സെക്രട്ടറി കെ. ദിപു സ്വാഗതവും ട്രഷറർ ശ്രീരഞ്ജീവ് കുറുപ്പ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.