കർഷകമോർച്ച ധർണ

പയ്യോളി: സംസ്ഥാന സർക്കാറി​ൻെറ കർഷകവിരുദ്ധ നയത്തിനെതിരെ കർഷകമോർച്ച നേതൃത്വത്തിൽ പയ്യോളി കൃഷിഭവനു മുന്നിൽ ധർണ നടത്തി. പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി അട്ടിമറിക്കരുത്, സർക്കാർ പ്രഖ്യാപിച്ച തറവിലകൾ നടപ്പാക്കുക, കാർഷിക കടം എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. കൊയിലാണ്ടി മണ്ഡലം സമിതി സംഘടിപ്പിച്ച ധർണ കർഷക മോർച്ച സംസ്ഥാന സെക്രട്ടറി കെ.കെ. രജീഷ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ്​ പ്രഭാകരൻ പ്രശാന്തി അധ്യക്ഷത വഹിച്ചു. വിശ്വനാഥൻ മലോൽ, വി.പി. സതീശൻ, എം.പി. ഭരതൻ, കെ.വി. രവീന്ദ്രൻ, കെ. സജിത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.