Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2021 12:03 AM GMT Updated On
date_range 21 July 2021 12:03 AM GMTകർഷകമോർച്ച ധർണ
text_fieldsbookmark_border
പയ്യോളി: സംസ്ഥാന സർക്കാറിൻെറ കർഷകവിരുദ്ധ നയത്തിനെതിരെ കർഷകമോർച്ച നേതൃത്വത്തിൽ പയ്യോളി കൃഷിഭവനു മുന്നിൽ ധർണ നടത്തി. പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി അട്ടിമറിക്കരുത്, സർക്കാർ പ്രഖ്യാപിച്ച തറവിലകൾ നടപ്പാക്കുക, കാർഷിക കടം എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. കൊയിലാണ്ടി മണ്ഡലം സമിതി സംഘടിപ്പിച്ച ധർണ കർഷക മോർച്ച സംസ്ഥാന സെക്രട്ടറി കെ.കെ. രജീഷ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് പ്രഭാകരൻ പ്രശാന്തി അധ്യക്ഷത വഹിച്ചു. വിശ്വനാഥൻ മലോൽ, വി.പി. സതീശൻ, എം.പി. ഭരതൻ, കെ.വി. രവീന്ദ്രൻ, കെ. സജിത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story