വീട്ടിൽ ഒരു വിദ്യാലയം പദ്ധതി

വീട്ടിൽ ഒരു വിദ്യാലയം പദ്ധതിതാമരശ്ശേരി: കെ.എസ‌്.ടി.എ നടപ്പാക്കുന്ന വീട്ടിൽ ഒരു വിദ്യാലയം പദ്ധതിക്ക്​ താമരശ്ശേരി സബ്ജില്ലയിലും തുടക്കമായി. സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന പട്ടികവർഗ കോളനിയിലെ മുഴുവൻ വിദ്യാർഥികൾക്കും ആവശ്യമായ പഠനോപകരണൾ സമാഹരിച്ച‌ുനൽകുന്നതാണ‌് പദ്ധതി. ആദ്യഘട്ടത്തിൽ പുതുപ്പാടി, പയോണ പട്ടികവർഗ സാംസ്കാരിക നിലയത്തിൽ ലൈബ്രറി ഒരുക്കി നൽകി. പുതുപ്പാടി, താമരശ്ശേരി, കട്ടിപ്പാറ, കോടഞ്ചേരി പഞ്ചായത്തുകളിലെ വിവിധ കോളനികളിലേക്ക്‌ പദ്ധതി വികസിപ്പിക്കും. പയോണയിലെ പരിപാടി ലി​േൻറാ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ സബ്​ ജില്ല പ്രസിഡൻറ്‌ എം.എ. അബ്​ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക‌്സിക്യൂട്ടിവ‌്‌ അംഗം വി.പി. രാജീൻ പദ്ധതി വിശദീകരിച്ചു. വി.പി. ഇന്ദിര, അരവിന്ദാക്ഷൻ, കെ.ടി. ബെന്നി, ഇ. ശ്യാംകുമാർ, ലൈജു തോമസ്, എബി മോൻ മാത്യു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.