ഇ-മെയിൽ ചോർത്തിയുള്ള തട്ടിപ്പ് മുമ്പും: പ്രവാസി വ്യാപാരിയുടെ​ അരക്കോടി തട്ടിയ കേസിൽ അറസ്​റ്റിലായത്​ മുംബൈ സ്വദേശികൾ

ഇ-മെയിൽ ചോർത്തിയുള്ള തട്ടിപ്പ് മുമ്പും: പ്രവാസി വ്യാപാരിയുടെ​ അരക്കോടി തട്ടിയ കേസിൽ അറസ്​റ്റിലായത്​ മുംബൈ സ്വദേശികൾ നടക്കാവ്​ സ്വദേശിയാണ്​ 2016ൽ ഇ–മെയിൽ ചോർത്തിയുള്ള തട്ടിപ്പിനിരയായത്​ NOTE ഇന്ന്​ അവസാനപേജിൽ വന്ന ഇ-മെയിൽ ചോർത്തി തട്ടിപ്പ്​ വാർത്തയുടെ കട്ടിങ്​ ചേർക്കാനപേക്ഷകോഴിക്കോട്​: ഇ–മെയിൽ ചോർത്തിയുള്ള തട്ടിപ്പിൽ നേരത്തേയും കോഴിക്കോട്ടുകാരനായ പ്രവാസി വ്യവസായിക്ക്​ അരക്കോടി രൂപ നഷ്​ടമായി. പന്നിയങ്കര സ്വദേശിയായ പ്രവാസി വ്യവസായിയുടെ ഇ–മെയിൽ ചോർത്തി രണ്ടു തവണയായി വിദേശബാങ്ക്​ അക്കൗണ്ടുകളിൽ നിന്ന്​ 70,000 യു.എസ്​ ഡോളർ (52 ലക്ഷം രൂപ) തട്ടിയ കേസിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചതിനു​ പിന്നാലെയാണ്​​ നേരത്തേയും സമാന മാതൃകയിലുള്ള തട്ടിപ്പ്​ ജില്ലയിൽ നടന്നതി​‍ൻെറ വിവരങ്ങൾ പുറത്തുവന്നത്​. 2016ലാണ്​ നടക്കാവ്​ പൊലീസ്​ സ്​റ്റേഷൻ പരിധിയിലെ വിദേശ വ്യാപാരിയുടെ ബാങ്ക് അക്കൗണ്ടിലെ 50 ലക്ഷം രൂപ​ തട്ടിയത്​. കേസിൽ 2017 നവംബറിൽ മുംബൈ, താനെ സ്വദേശികളായ ജിതേന്ദ്ര മഹാന്‍ റാത്തോഡ്, സമീര്‍ അന്‍വര്‍ എന്നിവരെയാണ്​ മുംബൈ സൈബര്‍ പൊലീസി​ൻെറ സഹായത്തോടെ അന്ന​ത്തെ നടക്കാവ്​ സി.ഐ ടി.കെ. അഷ്​റഫ്​​ അറസ്​റ്റുചെയ്​തത്​.പ്രതികളെ കോഴിക്കോ​ട്ടെത്തിച്ച്​ ചോദ്യം ചെയ്​തപ്പോൾ വിവിധ സംസ്ഥാനങ്ങളിലെ പലരുടെയും ബാങ്ക്​ അക്കൗണ്ടുകളില്‍ നിന്നായി 50 കോടി രൂപയോളം സംഘം തട്ടിയെന്നാണ് വ്യക്​തമായത്. വ്യാജ പേരിലായിരുന്നു പ്രതികള്‍ ബാങ്ക് അക്കൗണ്ടും തിരിച്ചറിയല്‍ കാര്‍ഡും സംഘടിപ്പിച്ച​ത്​. ബിസിനസ് ആവശ്യാർഥം വ്യാപാരി മെയില്‍ വഴി അയക്കുന്ന ഫണ്ടിങ് ട്രാന്‍സ്ഫറിങ് ലെറ്റര്‍ വ്യാജമായി ഉണ്ടാക്കി ഹാക്ക്‌ചെയ്ത മെയിലിലൂടെ അയച്ചാണ് 50 ലക്ഷം രൂപ തട്ടിയത്. സാധാരണ പണം കൈമാറുന്നതിനായി ബാങ്കിന് അപേക്ഷ നല്‍കാറുണ്ട്. ട്രാന്‍സ്ഫറിങ് ലെറ്റര്‍ ഉപയോഗിച്ചാണ് അപേക്ഷ നല്‍കുന്നത്. ട്രാന്‍സ്ഫറിങ് ലെറ്റര്‍ ബാങ്കിന് മെയില്‍ ചെയ്തു കൊടുക്കുന്നത് പ്രതികള്‍ ഹാക്ക് ചെയ്യുകയായിരുന്നു. ഇപ്രകാരം യഥാർഥ ട്രാന്‍സ്​ഫറിങ്​ ലെറ്ററി​ൻെറ മാതൃകയില്‍ വ്യാജനുണ്ടാക്കി ഹാക്ക് ചെയ്ത മെയില്‍ വഴി ബാങ്കിലേക്കയക്കുകയായിരുന്നു. സ്ഥിരമായി ലഭിക്കുന്ന ട്രാന്‍സ്ഫറിങ് ലെറ്ററും മെയില്‍ ഐ.ഡിയും കണ്ടതിനാല്‍ ബാങ്കിനും സംശയമുണ്ടായില്ല. ബാങ്കില്‍നിന്ന്​ തുക രാജസ്​ഥാനിലെ പ്രതികളുടെ അക്കൗണ്ടിലേക്കാണ് നിക്ഷേപിച്ചത്. ഈ തുക ആര്‍.ടി.ജി.എസ് വഴി മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടെയാണ് ബാങ്ക് അധികൃതര്‍ക്ക് സംശയം തോന്നിയതും തട്ടിപ്പ്​ മനസ്സിലായതും​. -സ്വന്തം ലേഖകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.