പ്ലസ് വൺ സീറ്റ് അപര്യാപ്തത; മുസ്ലിം ലീഗ് പ്രതിഷേധ ധർണ EKAROOL 20: എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ഉണ്ണികുളം പഞ്ചായത്ത് കമ്മിറ്റിയുടെ ധർണ കെ. ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നുപൂനൂർ: എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ഉണ്ണികുളം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂനൂർ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന് മുന്നിൽ ധർണ നടത്തി. ജില്ലയിലെ വലിയ പഞ്ചായത്തുകളിലൊന്നായ ഉണ്ണികുളത്തെ പൂനൂർ, ശിവപുരം എന്നീ സര്‍ക്കാര്‍ സ്കൂളുകളിൽ കൂടുതൽ ബാച്ചുകൾ അനുവദിച്ച് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കണമെന്ന് നേതാക്കള്‍ പറഞ്ഞു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് കെ. ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.പി. ലത്തീഫ് അധ്യക്ഷത വഹിച്ചു. എ.പി. അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ, കെ.കെ. അബ്ദുല്ല മാസ്റ്റർ, റിയാസ് കുന്നുമ്മൽ, കെ.കെ. സൈനുദ്ദീന്‍, കെ.വി. ലത്തീഫ്, ഹംസ മാസ്റ്റർ, ലത്തീഫ് മയങ്ങിൽ എന്നിവർ സംസാരിച്ചു. അസ്ലം കുന്നുമ്മൽ സ്വാഗതവും ആര്.കെ. ഇബ്രാഹീം മാസ്റ്റർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.