Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്ലസ് വൺ സീറ്റ്...

പ്ലസ് വൺ സീറ്റ് അപര്യാപ്തത; മുസ്‌ലിം ലീഗ് പ്രതിഷേധ ധർണ

text_fields
bookmark_border
പ്ലസ് വൺ സീറ്റ് അപര്യാപ്തത; മുസ്‌ലിം ലീഗ് പ്രതിഷേധ ധർണ EKAROOL 20: എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ഉണ്ണികുളം പഞ്ചായത്ത് കമ്മിറ്റിയുടെ ധർണ കെ. ഉസ്മാൻ മാസ്​റ്റർ ഉദ്ഘാടനം ചെയ്യുന്നുപൂനൂർ: എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ഉണ്ണികുളം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂനൂർ ഗവ. ഹയര്‍സെക്കന്‍ഡറി സ്​കൂളിന് മുന്നിൽ ധർണ നടത്തി. ജില്ലയിലെ വലിയ പഞ്ചായത്തുകളിലൊന്നായ ഉണ്ണികുളത്തെ പൂനൂർ, ശിവപുരം എന്നീ സര്‍ക്കാര്‍ സ്​കൂളുകളിൽ കൂടുതൽ ബാച്ചുകൾ അനുവദിച്ച് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കണമെന്ന് നേതാക്കള്‍ പറഞ്ഞു. പഞ്ചായത്ത്‌ മുസ്​ലിം ലീഗ് പ്രസിഡൻറ്​ കെ. ഉസ്മാൻ മാസ്​റ്റർ ഉദ്ഘാടനം ചെയ്തു. പി.പി. ലത്തീഫ് അധ്യക്ഷത വഹിച്ചു. എ.പി. അബ്​ദുറഹ്മാൻ കുട്ടി മാസ്​റ്റർ, കെ.കെ. അബ്​ദുല്ല മാസ്​റ്റർ, റിയാസ് കുന്നുമ്മൽ, കെ.കെ. സൈനുദ്ദീന്‍, കെ.വി. ലത്തീഫ്, ഹംസ മാസ്​റ്റർ, ലത്തീഫ് മയങ്ങിൽ എന്നിവർ സംസാരിച്ചു. അസ്‌ലം കുന്നുമ്മൽ സ്വാഗതവും ആര്‍.കെ. ഇബ്രാഹീം മാസ്​റ്റർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story