എൻ. വേണുവിനും അഭിനന്ദിനും വധഭീഷണി: സർക്കാർ സ്വതന്ത്ര അന്വേഷണം നടത്തണം -യൂത്ത് കോൺഗ്രസ് വടകര: ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ. വേണുവിനും ടി.പി. ചന്ദ്രശേഖരൻെറ മകൻ അഭിനന്ദിനും എതിരെ 'റെഡ് ആർമി' എന്ന പേരിൽ വന്ന ഭീഷണിക്കത്തിൻെറ പശ്ചാത്തലത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്താൻ സർക്കാർ തയാറാവണമെന്ന് യൂത്ത് കോൺഗ്രസ് വടകര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. രണ്ടാം പിണറായിസർക്കാർ അധികാരത്തിൽ വന്നതോടുകൂടി സി.പി.എമ്മിൻെറ നേരിട്ടുള്ള സംരക്ഷണത്തോടുകൂടിയുള്ള ക്രിമിനൽ സംഘങ്ങൾ ശക്തിയാർജിച്ചു എന്നത് ഗൗരവതരമാണ്. വധഭീഷണിയുടെ പശ്ചാത്തലത്തിൽ വേണുവിനും അഭിനന്ദിനും കെ.കെ. രമക്കും സുരക്ഷ ഏർപ്പെടുത്താൻ സർക്കാർ തയാറാവണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.