വിദ്യാർഥികളെ അറിയാൻ വേറിട്ട പരിശീലനവുമായി കോഴിക്കോട്​ ഡയറ്റ്

വിദ്യാർഥികളെ അറിയാൻ വേറിട്ട പരിശീലനവുമായി കോഴിക്കോട്​ ഡയറ്റ്​ ക്ലാസ്​ പി.ടി.എ വിളിച്ചുചേർത്ത്​ രക്ഷിതാക്കൾക്ക്​ പരിശീലനം നൽകും P3 LEADകോഴിക്കോട്​: വിദ്യാർഥികൾക്ക്​ വീട്ടിലിരുന്നുള്ള പഠനത്തിന്​ പിന്തുണയും സഹായവും നൽകാൻ പദ്ധതിയുമായി കോഴിക്കോട്​ ഡയറ്റ്​. കുട്ടികളുടെ മാനസിക വൈകാരികനിലയെക്കുറിച്ചും വീട്ടിലുള്ള പഠനത്തിന്​ സഹായം നൽകുന്നതിനെക്കുറിച്ചും രക്ഷിതാക്കളുമായി ചർച്ച ചെയ്യാൻ ഉടൻ ക്ലാസ്​ പി.ടി.എകൾ വിളിച്ചുചേർക്കും. ഇതു​സംബന്ധിച്ച്​ പ്രിൻസിപ്പൽമാർക്കും ക്ലാസ്​ ചുമതലയുള്ള അധ്യാപകർക്കും​ പരിശീലനം പൂർത്തിയായി. എട്ട്​, ഒമ്പത്​, പത്ത്​, പ്ലസ്​ ടു വിദ്യാർഥികളെ ലക്ഷ്യമിട്ടാണ്​ പരിശീലനം. 'രക്ഷാകർതൃത്വം ഒരു കല' എന്ന പേരിലാണ്​ പദ്ധതിയുള്ളത്​. സംസ്​ഥാനത്ത്​ തന്നെ ആദ്യമായാണ്​ പ്ലസ് ​ടു വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സഹായമാകുന്ന രീതിയിൽ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്​. പ്ലസ്​ വൺ പരീക്ഷ കൂടി മുന്നിൽകണ്ടാണ്​ പ്ലസ് ​ടു വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക്​ നിർദേശം നൽകാനൊരുങ്ങുന്നത്​. കോ​ഴിക്കോട്​ ഡയറ്റ്​ രക്ഷിതാക്കളിൽ സർവേ നടത്തിയിരുന്നു. വിദ്യാർഥികൾ വളരെ വൈകാരികമായി പ്രതികരിക്കുന്നതായും തർക്കുത്തരം പറയുന്നതായും യുക്​തിരഹിതമായി പെരുമാറുന്നതായും രക്ഷിതാക്കൾ വെളിപ്പെടുത്തിയിരുന്നു. കൗമാരക്കാരായ കുട്ടികൾക്കുണ്ടാകുന്ന ശാരീകരികവും മാനസികവുമായുള്ള മാറ്റങ്ങളും ഓൺലൈൻ കാലത്തെ പഠനവുമെല്ലാം ഇതിന്​ കാരണമാണെന്നാണ്​ വിലയിരുത്തൽ. കുട്ടികൾക്ക്​ ആവശ്യമായ സൗകര്യങ്ങളൊരുക്കാനും മാനസിക പിന്തുണ നൽകാനും രക്ഷിതാക്കൾക്ക്​ നിർദേശം നൽകും. കുട്ടികളുടെ പഠനരീതി തിരിച്ചറിഞ്ഞ്​ അനുയോജ്യമായ പിന്തുണ നൽകണമെന്നും ഡയറ്റ്​ രക്ഷിതാക്കളെ ഓർമിപ്പിക്കുന്നു. ക്ലാസ്​ പി.ടി.എകൾ വിളിക്കു​േമ്പാൾ​ രക്ഷിതാക്കളും അധ്യാപകരും പരസ്​പരം പരിചയപ്പെടാനും ആശയവിനിമയം നടത്താനുമാകും​. ഓൺലൈൻ പഠനരീതികളും വിലയിരുത്തും. വിക്​ടേഴ്​സ്​ ചാനലിലെ പഠനം രക്ഷിതാക്കൾ എങ്ങനെ വിലയിരുത്തണമെന്ന്​ പഠിപ്പിക്കും. രക്ഷിതാക്കളുടെ സംശയങ്ങൾക്ക്​ മറുപടി നൽകും. ഡയറ്റ് പ്ലാനിങ്​ ആൻഡ്​​ മാനേജ്​മൻെറ്​ വിഭാഗത്തി​ൻെറ നേതൃത്വത്തിൽ നടന്ന പരിശീലനപരിപാടിയുടെ വിവിധ സെഷനുകളിൽ ഡോ. കെ.എസ്. വാസുദേവൻ, ഡോ. സി. ഭാമിനി, ടി.എൻ.കെ. നിഷ, ഡോ. സോഫിയ എന്നിവർ ക്ലാ​സെടുത്തു.ഈ മാസം 30നകം ജില്ലയിലെ മുഴുവൻ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലും ക്ലാസധിഷ്ഠിത രക്ഷാകർതൃ പരിശീലനം പൂർത്തിയാക്കും. പത്താം ക്ലാസുകാർക്ക്​ വടകര വിദ്യാഭ്യാസ ജില്ലയിൽ ക്ലാസ്​ പി.ടി.എ വിളിച്ചുചേർത്തുതുടങ്ങി. അടുത്ത ആഴ്ചയോടെ പൂർത്തിയാവും. ജൂലൈ 31ഓടെ 8, 9 ക്ലാസുകളിലെ അധ്യാപകപരിശീലനം പൂർത്തിയാവും. സി.പി. ബിനീഷ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.