'വൈദ്യുതി ജീവനക്കാരുടെ പിടിച്ചുവെച്ച ശമ്പളം തിരിച്ചുനൽകണം'

കുറ്റ്യാടി: ലോക്ഡൗൺ കാലത്ത് കോവിഡ് മേഖലയിലടക്കം തിളക്കമാർന്ന സേവനം നിർവഹിച്ച ഇലക്ട്രിസിറ്റി ജീവനക്കാരുടെ പിടിച്ചുവെച്ച ഒരു മാസത്തെ ശമ്പളം ഒരു വർഷം കഴിഞ്ഞിട്ടും തിരിച്ച് നൽകാത്തതിൽ കെ.ഇ.ഇ.സി (ഐ.എൻ.ടി.യു.സി) ഡിവിഷൻ കമ്മിറ്റി പ്രതിഷേധിച്ചു. പിടിച്ച സംഖ്യയിൽ സർക്കാർ ജീവനക്കാർക്ക് രണ്ട് ഗഡു തിരിച്ചുനൽകിയിട്ടും വൈദ്യുതി ജീവനക്കാർക്ക് മാത്രം നൽകാത്തത് അനീതിയാണെന്ന് യോഗം ആരോപിച്ചു. പ്രസിഡൻറ് ​കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്​ എം.പി. മുഹമ്മദലി, വി.പി. സുരേഷ്ബാബു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.