മോദി സർക്കാർ കോർപറേറ്റുകൾക്ക് കീഴടങ്ങി -എം.കെ. ഭാസ്കരൻ

നാദാപുരം: മോദി സർക്കാർ കോർപറേറ്റുകൾക്ക് കീഴടങ്ങിയെന്നും വാഗ്ദാനങ്ങൾ പാലിക്കാതെ മഹാവ്യാധിയുടെ കാലത്തും സാധാരണ ജനങ്ങളെ ദ്രോഹിക്കുകയാ​െണന്നും എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. ഭാസ്കരൻ പറഞ്ഞു. പെട്രോൾ, ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച് കേന്ദ്ര സർക്കാർ നടത്തുന്ന തീവെട്ടി കൊള്ളക്കെതിരെ ലോക് താന്ത്രിക് യുവജനതാദൾ നാദാപുരം മണ്ഡലം കമ്മിറ്റി കല്ലാച്ചി പെട്രോൾ പമ്പിനുമുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ.വൈ.ജെ.ഡി നാദാപുരം മണ്ഡലം പ്രസിഡൻറ് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു. എൽ.ജെ.ഡി മണ്ഡലം പ്രസിഡൻറ്​ പി.എം. നാണു, ടി. പ്രകാശൻ, വി.കെ. പവിത്രൻ, അശ്വിൻ എം.കെ, ശ്രീജിത്ത് പുറക്കാലുമ്മൽ, രഞ്ജിത്ത് വളയം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.