എം.പി ഇടപെട്ടു; ഹാരിസിന് കുവൈത്തിലേക്കു പറക്കാം

വടകര: കോവിഡ്‌ മഹാമാരിയിൽ പാസ്പോർട്ട് പുതുക്കാനാവാതെ കുവൈത്തിലേക്കു പോകാൻ കഴിയാതെ വന്ന പ്രവാസിക്ക് കെ. മുരളീധരൻ എം.പിയുടെ ഇടപെടലിൽ മടക്കയാത്ര. പുറക്കാട് ചെമ്പ്രക്കുറ്റികുനിയിൽ ഹാരിസിനാണ് വിദേശയാത്ര മുടങ്ങിയത്. ഗൾഫ്‌ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക്‌ വിസ നാട്ടിൽ നിന്നുകൊണ്ട്‌ ഓൺലൈൻ സൗകര്യമുപയോഗിച്ച്‌ പുതുക്കാനുള്ള സാഹചര്യം നിലവിലുണ്ട്. പാസ്പോർട്ടിന് ഒരു വർഷത്തെ കാലാവധിയെങ്കിലുമുണ്ടായിരിക്കണമെന്നാണ് നിയമം. ഹാരിസിനെ സംബന്ധിച്ചിടത്തോളം വിസ കാലാവധി ഒരാഴ്ചക്കുള്ളിൽ കഴിയുകയാണ്. അതോടൊപ്പം പാസ്പോർട്ടി​ൻെറ കാലാവധി ഒരു വർഷത്തിൽ താഴെയാണെന്നതിനാൽ പാസ്പോർട്ട്‌ പുതുക്കിക്കിട്ടാൻ വഴിയില്ലാതായി. പല വിധത്തിലുള്ള അന്വേഷണങ്ങളും നടത്തി, നിരാശയായിരുന്നു ഫലം. കെ. മുരളീധരൻ എം.പി പുറക്കാട്ടെ ചില മരണവീടുകൾ സന്ദർശിക്കാനായി എത്തിയപ്പോൾ ഹാരിസ് വിഷയം അവതരിപ്പിച്ചു. അടുത്ത ദിവസം വേണ്ടതു ചെയ്യാമെന്ന ഉറപ്പുനൽകിയ എം.പി ആവശ്യമായ നടപടികൾ സ്വീകരിക്കുകയും പാസ്പോർട്ട് പുതുക്കി ലഭിക്കുകയുമുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.