വിദ്യാർഥികൾക്ക് പഠനസൗകര്യമൊരുക്കി ജനമൈത്രി പൊലീസ്

വിദ്യാർഥികൾക്ക് പഠനസൗകര്യമൊരുക്കി ജനമൈത്രി പൊലീസ് പടം:digital33.jpgഓൺലൈൻ പഠനത്തിനായി ജനമൈത്രി പൊലീസ് നൽകുന്ന ഡിജിറ്റൽ പഠനോപകരണം വളയം സി.ഐ പി.ആർ. മനോജ് കൈമാറുന്നുവളയം: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതെ പഠനം മുടങ്ങിയ വിദ്യാർഥികൾക്ക് ജനമൈത്രി പൊലീസ് തുണയായി. ചെക്യാട് പഞ്ചായത്തിലെ അഞ്ചാം വാർഡിലെ വിദ്യാർഥിയും വാണിമേൽ ചിറ്റാരിയിലെ പത്താം ക്ലാസ്, പ്ലസ് വൺ വിദ്യാർഥികളുമാണ് ഡിജിറ്റൽ സൗകര്യമില്ലാത്തതിനാൽ ബുദ്ധിമുട്ടിലായത്. രോഗങ്ങൾ തളർത്തിയ ചെക്യാടുള്ള കുടുംബത്തിന് ചികിത്സകൾക്കും മറ്റും ഭാരിച്ച തുക വരുന്നതിനാൽ പുതിയ ഫോൺ വാങ്ങിക്കാനും കഴിയാത്ത അവസ്ഥയായിരുന്നു. ചിറ്റാരിയിലെ നിർധന കുടുംബവും പഠന സൗകര്യമില്ലാതെ പ്രയാസത്തിൽ ആയിരുന്നു. വിവരമറിഞ്ഞ വളയം ജനമൈത്രി ചെക്യാടുള്ള കുടുംബത്തിന് പുതിയ സ്മാർട്ട്​ ഫോൺ വാങ്ങിനൽകുകയായിരുന്നു. ചൊവ്വാഴ്ച വളയം സ്​റ്റേഷനിൽ നടന്ന ചടങ്ങിൽ സി.ഐ പി.ആർ. മനോജ് ഫോൺ കുടുംബത്തിന് കൈമാറി. ജനമൈത്രി പൊലീസ് ഓഫിസർമാരായ പി. വിജീഷ്, കെ. വിപിൻദാസ്, സി.പി.ഒ പ്രബീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വാണിമേലിലെ മഠത്തിൽ വാട്സ്​ആപ് കൂട്ടായ്മയാണ് ചിറ്റാരിയിലുള്ള കുടുംബത്തിന് നൽകാൻ എൽ.ഇ.ഡി ടി.വി നൽകിയത്. ബുധനാഴ്​ച വളയം സ്​റ്റേഷനിൽ നടന്ന ചടങ്ങിൽ സി.ഐ പി.ആർ. മനോജ് ടി.വി കുടുംബത്തിന് കൈമാറി. പഞ്ചായത്ത് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ കെ. ചന്ദ്രബാബു, എ.എസ്.ഐ മുഹമ്മദലി,ജനമൈത്രി പൊലീസ് ഓഫിസർമാരായ കെ. വിപിൻദാസ്, സി.പി.ഒ നൗഷാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.