കൺസ്യൂമർ ഫെഡ്​ നോട്ട്​ബുക്കുകളും വീട്ടിലെത്തിക്കുന്നു

കോഴിക്കോട്​: സ്​കൂൾ സ്​റ്റേഷനറി സാധനങ്ങളും ത്രിവേണി നോട്ട്​ബുക്കുകളും വീട്ടിലെത്തിക്കുന്ന പദ്ധതിക്ക്​ മികച്ച തുടക്കം. മൂന്നു​ ദിവസം​െകാണ്ട്​ മികച്ച പ്രതികരണമാണ്​ ലഭിച്ചത്​. പ്രാഥമിക സഹകരണ സംഘങ്ങളിൽ ലഘുവായ്​പകൾ വിതരണം ചെയ്യുന്ന 'മുറ്റത്തെ മുല്ല' പദ്ധതിയുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കു​ന്ന കുടുംബശ്രീ അംഗങ്ങൾ വഴിയാണ്​ സാധനങ്ങൾ വിതരണം ചെയ്യുന്നത്​. സ്വകാര്യ വിപണിയേക്കാൾ ഏറ്റവും കുറഞ്ഞ നിരക്കിലാണ്​ നോട്ട്​ബുക്കുകളും മറ്റും വിൽക്കുന്നതെന്ന്​ കൺസ്യൂമർ ഫെഡ്​ ചെയർമാൻ എം. മെഹബൂബ്​ പറഞ്ഞു. മറ്റ്​ നോട്ട്​ബുക്കുക​ളേക്കാൾ 20 ശതമാനം വില കുറവാണ്​. 'ത്രിവേണി' എന്ന പേരിലുള്ള നോട്ട്​ബുക്കിൽ ​പേജുകളുടെ എണ്ണവും കൃത്യമാണ്​. www.consumerfed.in എന്ന പോർട്ടൽ വഴിയും ഓർഡർ ചെയ്യാം. കുടുംബ​ശ്രീ പ്രവർത്തകർക്ക്​ നിശ്ചിത തുക കമീഷനായി നൽകുന്നുണ്ട്​. സംസ്​ഥാനതല ഉദ്​ഘാടനം കഴിഞ്ഞ ശനിയാഴ്​ച കോട്ടയത്ത്​ സഹകരണ മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചിരുന്നു. ജില്ലതല ഉദ്​ഘാടനം മെഹബൂബ് നിർവഹിച്ചു. കാലിക്കറ്റ് ടൗൺ സർവിസ് ബാങ്ക് ചെയർമാൻ എ.വി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ടി. സുനിൽ, സി. സുരേഷ് ബാബു, കെ. രാധാകൃഷ്ണൻ, എ. ബിജു, കെ. ഭഗീരഥി, പി. ജയസുധ, ബി. വിജേഷ്, എ. ബിജു എന്നിവർ സംസാരിച്ചു. സഹകരണ സംഘങ്ങൾക്കു​ പുറമേ കോഴിക്കോട്​, വയനാട്​ ജില്ലകളിലെ 16 ത്രിവേണി സൂപ്പർമാർക്കറ്റുകൾ, ആറ്​ മൊബൈൽ ത്രിവേണി വാഹനങ്ങൾ എന്നിവ വഴിയും നോട്ട്​ബുക്കുകൾ ലഭ്യമാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.