കള്ളപ്പണം: ജുഡീഷ്യൽ അന്വേഷണം നടത്തണം - സോളിഡാരിറ്റി

കോഴിക്കോട്​: കള്ളപ്പണ ഇടപാടിലൂടെ രാജ്യത്തെ ജനാധിപത്യ സംവിധാനം തന്നെ തകർക്കാൻ ശ്രമിച്ച ബി.ജെ.പി നേതാക്കൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് സോളിഡാരിറ്റി ജില്ല സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. കള്ളപ്പണത്തിനെതിരെ പോരാടുന്നു എന്ന വ്യാജേന കള്ളപ്പണം തന്നെ ഒഴുക്കുകയാണ്​ ബി.ജെ.പി. കള്ളപ്പണത്തി​​‍ൻെറ പേരിൽ നിരന്തരം മുസ്​ലിംകൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുകയാണ്​ ബി.ജെ.പിയുടെ പതിവെന്ന്​ കമ്മിറ്റി കുറ്റപ്പെടുത്തി. ജില്ല പ്രസിഡൻറ്​ കെ. നൂഹ്​ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദ്​ കക്കോടി, വൈസ്​ പ്രസിഡൻറ്​ അമീൻ മുയിപ്പോത്ത്​, സെക്രട്ടറിമാരായ നസീഫ്​ തിരുവമ്പാടി, അമീർ കൊയിലാണ്ടി, ജാവേദ് അഹമ്മദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.