കൊള്ള ഫീസുമായി സ്വകാര്യ ആശുപത്രികളിൽ കോവിഡ് ട്രൂ നാറ്റ്​ പരിശോധന

കോഴിക്കോട് : ആർ.ടി.പി.സി.ആർ, ആന്‍റിജൻ പരിശോധന ഫീസിൽ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഫീസ് നിയന്ത്രണമില്ലാത്ത മറ്റു പരിശോധനകൾ വ്യാപാമാകുന്നു. ട്രൂനാറ്റ് പരിശോധനയാണ് പല ആശുപത്രികളിലും നടത്തുന്നത്. ട്രൂനാറ്റ് പരിശോധന രണ്ട് ഘട്ടമായാണ് നടത്തുക. 1500 രൂപയുടെ ആദ്യ ഘട്ടത്തിൽ പോസിറ്റിവാകുന്ന കേസുകൾ ഉറപ്പിക്കുന്നതിനായി രണ്ടാം ഘട്ടം ചെയ്യണം. ഇതിനും 1500 രൂപയാണ് ഫീസ്. നേരത്തെ ആർ.ടി.പി.സി.ആർ പരിശോധനക്ക് 2570 രൂപയും ആന്‍റിജൻ പരിശോധനക്ക് 625 രൂപയും സി.ബി നാറ്റിന് 3000 രൂപയുമാണ്​ ഇടാക്കിയിരുന്നത്. ആളുകളിൽ വ്യാപകമായി നടത്തിയിരുന്ന പരിശോധനകളാണ് ആന്‍റിജനും ആർ.ടി.പി.സി.ആറും. ഇതി​െന്‍റ ഫീസ് താങ്ങാനാകാത്തതിനാലാണ് സർക്കാർ നിയന്ത്രണം കൊണ്ടുവന്നത്. ആർ.ടി.പി.സി.ആറിന് 500 രൂപയിലും ആന്‍റിജൻ പരിശോധനക്ക് 300 രൂപയിലും കൂടുതൽ ഈടാക്കരുതെന്നാണ് സർക്കാർ നിർദേശം. ചില സ്വകാര്യ ആശുപത്രികൾ അഡ്മിറ്റാകുന്ന രോഗികളിൽ കോവിഡ് പരിശോധനക്കായി ട്രൂനാറ്റാണ് നിർദേശിക്കുന്നത്. ഇത് ഫീസ് നിയന്ത്രണത്തിൽ ഉൾപ്പെടാത്ത പരിശോധന ആയതിനാലാണ്​ 1500 രൂപ ഈടാക്കുന്നത്. ആന്‍റിജൻ പരിശോധന നടത്തിയശേഷം കോഴിക്കോട്ടെ ഒരു സ്വകാര്യ ആശു പത്രിയിൽ അഡ്മിറ്റാകാൻ എത്തിയ പേരാമ്പ്ര സ്വദേശിയായ രോഗിക്ക് അടുത്ത ദിവസം ശസ്ത്രക്രിയയൊന്നും ഇല്ലാതിരുന്നിട്ടും ട്രൂനാറ്റ് പരിശോധന നടത്തിയത് വിവാദമായിരുന്നു. രോഗിയുടെ ബന്ധുക്കൾ ഡി.എം.ഒക്ക് പരാതി നൽകിയതിനെ തുടർന്ന് ആശുപത്രി അധികൃതർ ഖേദപ്രകടനം നടത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.