കോവിഡ് എമർജൻസി സർവിസ് ആരംഭിച്ചു

മുക്കം: മെജസ്​റ്റിക് ക്ലബ് കൊടിയത്തൂരിൻെറ നേതൃത്വത്തിൽ കോവിഡ് രോഗികളെ ആശുപതികളിലെത്തിക്കുന്നതിനായി . കോവിഡ് രോഗികളുടെ വർധനകാരണം വാഹന സൗകര്യ കുറവുണ്ടെന്ന് കൊടിയത്തൂർ ഗ്രാമപഞ്ചായത്തി​ൻെറ നിർദേശത്തെ തുടർന്നാണ് മെജസ്​​റ്റിക്​ ക്ലബ്​ സർവിസ് ആരംഭിച്ചത്. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ഷംലൂലത്ത് ഫ്ലാഗ് ഓഫ് ചെയ്തു. ക്ലബ്​ പ്രസിഡൻറ്​ എം.എ. മുഹമ്മദ് താക്കോൽ കൈമാറി. പഞ്ചായത്ത് മെംബർ ഫസൽ റഹ്മാൻ, എം.എ. മുഹമ്മദ്, മുജീബ് കുയ്യിൽ, കെ. പി. അഷ്റഫ്, റിയാസ്, കെ. മുഹ്സിൻ, പി.എം. സാബിത്ത് എന്നിവർ സംബന്ധിച്ചു. flag കോവിഡ് എമർജൻസി സർവിസ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്ത് ഫ്ലാഗ് ഓഫ് ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.