സിവിൽ സർവിസ് കൂടുതൽ ജനകീയ സ്വഭാവം കൈവരിക്കണം

ബാലുശ്ശേരി: സിവിൽ സർവിസ് കൂടുതൽ ജനകീയ സ്വഭാവം കൈവരിക്കണമെന്നും മെഡി സെപ് പദ്ധതി സമയബന്ധിതമായി നടപ്പിലാക്കണമെന്നും കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ കൊയിലാണ്ടി ഏരിയ 32ാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻറ്​ പി.പി. സുധാകരൻ ഉദ്​ഘാടനം ചെയ്തു. സുധാകരൻ പറമ്പത്ത് അധ്യക്ഷത വഹിച്ചു. സുനിൽകുമാർ സ്വാഗതം പറഞ്ഞു. ഏരിയ പ്രസിഡൻറായി കെ. ശിവദാസൻ (സബ് ട്രഷറി ഓഫിസർ ബാലുശ്ശേരി), സെക്രട്ടറിയായി ബിജിത്ത് (സെയിൽ ടാക്സ്​ ഓഫിസർ കൊയിലാണ്ടി) എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.