നന്ദി പറയാൻ മധുസൂദനനെത്തി

പയ്യന്നൂർ: പയ്യന്നൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി ടി.ഐ. മധുസൂദനൻ വോട്ടർമാർക്ക് നന്ദി പറയാൻ മണ്ഡലത്തി​ൻെറ വിവിധ ഭാഗങ്ങൾ സന്ദർശിച്ചു. മാച്ചേരിയിലെ വീട്ടിൽനിന്ന്​ സഖാക്കൾക്കൊപ്പം ആദ്യം പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫിസായ എ.കെ.ജി ഭവനിലേക്ക്. അൽപസമയം അവിടെ ചെലവഴിച്ച ശേഷം പയ്യന്നൂരിലെ പുതുതായി ആരംഭിക്കുന്ന സ്വകാര്യ സ്ഥാപനം ഉദ്ഘാടനം ചെയ്തു. പിന്നീട് കോറോം ഗവ. ​െറസിഡൻഷ്യൽ വനിത പോളിടെക്നിക് കോളജിൽ തയാറാക്കിയ കോവിഡ് ഫസ്​റ്റ്​ലൈൻ ട്രീറ്റ്മൻെറ് സൻെറർ സന്ദർശിച്ച് സജ്ജീകരണങ്ങൾ വിലയിരുത്തി. നഗരസഭ ചെയർമാൻ കെ.വി. ലളിത, വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, സ്ഥിരംസമിതി ചെയർമാൻമാർ, ആരോഗ്യ വകുപ്പുജീവനക്കാർ എന്നിവരുമായി ഒരുക്കം ചർച്ച ചെയ്തു. പിന്നീട് കണ്ടോത്ത് ബന്ധുവി​ൻെറ വിവാഹ വീട്ടിലെത്തി ആശംസ അറിയിച്ചു. പേരൂലിലെ മരണവീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. തുടർന്ന് മാതമംഗലം, കുറ്റൂർ, വെള്ളോറ, പാടിച്ചാൽ, ചെറുപുഴ, തിരുമേനി, പുളിങ്ങോം, കാങ്കോൽ, മാത്തിൽ, പയ്യന്നൂർ ടൗൺ എന്നിവിടങ്ങളിലെത്തി വോട്ടർമാരെ കണ്ട് നന്ദിയറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.