മുക്കവും ചെങ്ങോട്ടുകാവും ക്രിട്ടിക്കൽ

കോഴിക്കോട്​: മുക്കം മുനിസിപ്പാലിറ്റി, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് എന്നിവയെ ക്രിട്ടിക്കൽ തദ്ദേശ സ്ഥാപനങ്ങളായി ജില്ല കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക് 30 ശതമാനം കടന്ന സാഹചര്യത്തിലാണിത്. ഈ പ്രദേശങ്ങളിൽ ചികിത്സ ആവശ്യങ്ങൾ, മറ്റ് അടിയന്തര ആവശ്യങ്ങൾ എന്നിവക്കല്ലാതെ ആളുകൾ വീടുകളിൽനിന്ന്​ പുറത്തിറങ്ങരുത്. ഇവിടങ്ങളിൽ ഒരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല. ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ, ഹോട്ടലുകൾ എന്നിവക്ക് തുറന്നുപ്രവർത്തിക്കാം. അനുവദിക്കപ്പെട്ട കടകൾ രാത്രി ഏഴുമണി വരെ തുറന്നുപ്രവർത്തിക്കാം. ഹോട്ടലുകളിൽ രാത്രി ഒമ്പതു മണി വരെ പാർസൽ സംവിധാനം അനുവദനീയമാണ്. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. അത്യാവശ്യ കാര്യങ്ങൾക്കോ ചികിത്സയുടെ ആവശ്യത്തിനോ അല്ലാതെ ഇത്തരം പ്രദേശങ്ങളിൽനിന്ന് പുറത്തേക്കോ മറ്റു പ്രദേശങ്ങളിൽനിന്ന് ഇവിടേക്കോ പ്രവേശിക്കാൻ അനുവാദമില്ല. ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിൽ കുറയുന്നതുവരെ നിയന്ത്രണങ്ങൾ തുടരും. പൊലീസ്, സെക്ടറൽ മജിസ്ട്രേറ്റ്, ക്ലസ്​റ്റർ കമാൻഡർ എന്നിവർ നിയന്ത്രണങ്ങൾ കർശനമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ജില്ല പൊലീസ് മേധാവി, താലൂക്ക് ഇൻസിഡൻറ്​ കമാൻഡർ എന്നിവരുടെ കർശന നിരീക്ഷണവും ഉണ്ടാവും. ഒളവണ്ണ, വേളം, പെരുവയൽ, ചേമഞ്ചേരി, കടലുണ്ടി, മാവൂർ, ഫറോക്ക്, പനങ്ങാട്, ഉള്ള്യേരി, കക്കോടി എന്നിവയെ നേരത്തേ ക്രിട്ടിക്കൽ തദ്ദേശ സ്ഥാപനങ്ങളായി പ്രഖ്യാപിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.