അപകടസാധ്യതയുള്ള ജങ്ഷനുകളിൽ മിററുകൾ സ്ഥാപിക്കണം

നാദാപുരം: പേരോട് വിവിധ പഞ്ചായത്ത് റോഡുകളിലെ അപകടസാധ്യതയുള്ള ജങ്ഷനുകളിൽ മിററുകൾ സ്ഥാപിക്കണമെന്ന് പേരോട് ടൗൺ യൂത്ത്‌ ലീഗ് കമ്മിറ്റി പഞ്ചായത്ത് ഭരണസമിതിയോട് ആവശ്യപ്പെട്ടു. ചില ജങ്ഷനുകളിൽ അപകടം പതിവായ സാഹചര്യത്തിലാണ് യൂത്ത് ലീഗ് യോഗം ഇതുസംബന്ധിച്ച ആവശ്യം ഉന്നയിച്ചത്. തൂണേരി, നാദാപുരം പഞ്ചായത്ത് പ്രസിഡൻറുമാർക്ക് ഇതുസംബന്ധിച്ച് നിവേദനം നൽകാനും പേരോട് പ്രദേശത്ത് വലിയതോതിൽ കൃഷിനാശവും പരിസര മലിനീകരണവുമുണ്ടാക്കുന്ന ആഫ്രിക്കൻ ഒച്ചിനെ അടിയന്തരമായി നിയന്ത്രിക്കാൻ അധികൃതരുടെ സഹായം തേടാനും യോഗത്തിൽ തീരുമാനിച്ചു. നാസർ കോറോത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ നാസർ വടക്കേക്കണ്ടി അധ്യക്ഷത വഹിച്ചു. നൗഷാദ് പേരോട്, ഹംസ കദിയത്ത്, പി.പി. സലിം, എൻ.കെ. മൂസ എന്നിവർ സംബന്ധിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടൗൺ യൂത്ത് ലീഗ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിൽ വിജയിയായ മൂസ നീർക്കരിമ്പിലിന് റഫീഖ് കടോളി സമ്മാനം നൽകി. കെ.പി. റാസിഖ് സ്വാഗതവും എ.കെ. അഷ്റഫ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.