സ്വീകരണം നല്‍കി

tsy parivar - jt abdurahman.jpg താമരശ്ശേരിയില്‍ പരിവാറി​‍ൻെറ ആഭിമുഖ്യത്തില്‍ ജനപ്രതിനിധികള്‍ക്കും സംഘടന ഭാരവാഹികള്‍ക്കും നല്‍കിയ സ്വീകരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ജെ.ടി. അബ്​ദുറഹിമാന്‍ മാസ്​റ്റര്‍ ഉദ്​ഘാടനം ചെയ്യുന്നു താമരശ്ശേരി: ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ പരിവാറി​‍ൻെറ ആഭിമുഖ്യത്തില്‍ ജനപ്രതിനിധികള്‍ക്കും ഭിന്നശേഷി സംഘടന ഭാരവാഹികള്‍ക്കും താമരശ്ശേരിയില്‍ സ്വീകരണം നല്‍കി. ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന് പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ജെ.ടി. അബ്​ദുറഹിമാന്‍ മാസ്​റ്റര്‍ ഉദ്​ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ വികസനകാര്യങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യ -വിദ്യാഭ്യാസ-സാമൂഹിക്ഷേമ സമിതികളില്‍ ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തുമെന്നും ബഡ്‌സ്-റിഹാബിലിറ്റേഷന്‍ സൻെറര്‍ താമരശ്ശേരിയില്‍ ആരംഭിക്കുമെന്നും പ്രസിഡൻറ്​ പറഞ്ഞു. സി.ആയിശ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആര്‍. സജിഷ സ്വാഗതം പറഞ്ഞു. 19 ജനപ്രതിനിധികള്‍ക്കും പരിപാടിയില്‍ ഉപഹാരം നല്‍കി. നാഷനല്‍ട്രസ്​റ്റ്​ എല്‍.എല്‍.സി കണ്‍വീനര്‍ പി. സിക്കന്തര്‍, പരിവാര്‍ ജില്ല പ്രസിഡൻറ്​ പ്രഫ.കോയട്ടി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ഖദീജ സത്താര്‍, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ എ. അരവിന്ദന്‍, ഹാജറ കൊല്ലരുകണ്ടി, കെ. സരസ്വതി, നവാസ് ഈര്‍പ്പോണ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ നിഷ, പരിവാര്‍ ജില്ല സെക്രട്ടറി തെക്കയില്‍ രാജന്‍, വി.പി. ഉസ്മാന്‍, ഉസ്മാന്‍.പി ചെമ്പ്ര, കോഓഡിനേറ്റര്‍ വി.പി. ഹംജാദ്, മൂസ നരിക്കുനി തുടങ്ങിയവര്‍ സംസാരിച്ചു. ജോയൻറ്​ സെക്രട്ടറി ഇ.കെ. ഷംല നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.