നടവരമ്പിലെ പൈപ്പ് ലൈൻ കിടങ്ങ് കാൽനടക്കാരെ വീഴ്ത്തുന്നു

നരിക്കുനി: നടവരമ്പിലെ പൈപ്പ് ലൈൻ കിടങ്ങ് കാൽനടക്കാരെ വീഴ്ത്തുന്നു. കുട്ടമ്പൂർ കായലാട് കുടിവെള്ള പദ്ധതിയുടെ തുരുമ്പെടുത്ത പൈപ്പ് ലൈൻ മാറ്റി പുതിയവ സ്ഥാപിക്കാനായി കുഴിച്ച കിടങ്ങുകളാണ് അപകടം ക്ഷണിച്ചു വരുത്തുന്നത്. കുന്നത്ത് താഴം - മൂശാരു കണ്ടിതാഴം നടവരമ്പിലാണ് പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടും മണ്ണിട്ട് നികത്താതെ കിടക്കുന്നത്. തോടിനരികിലൂടെയാണ് ഈ കിടങ്ങ് കിടക്കുന്നത്. പെരുമ്പടപ്പിൽതാഴം - പുതിയോട്ടിൽതാഴം നടവരമ്പാണിത്. കാരക്കുന്നത്തങ്ങാടിയിലേക്ക് ഏറെ ആളുകൾ ആശ്രയിക്കുന്നതും ഈ നടവരമ്പിനെയാണ്. കിടങ്ങ് മണ്ണിട്ട് നികത്തി യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.