കുറ്റ്യാടി സബ്​ സ്​റ്റേഷൻ-കൂരേങ്കാട്ട്കടവ് വൈദ്യുതി ​േകബ്ൾ: കമീഷൻ ചെയ്യാനൊരുങ്ങുന്നു

കുറ്റ്യാടി: അഞ്ചുകൊല്ലത്തെ കാത്തിരിപ്പിനൊടുവിൽ മേഖലയിലെ ഏറ്റവും ദൈർഘ്യമേറിയ ഭൂഗർഭ വൈദ്യുതി വിതരണ സംവിധാനം കമീഷൻ ചെയ്യാനൊരുങ്ങുന്നു. കുറ്റ്യാടി സബ്സ്റ്റേഷനിൽ ശാന്തിനഗറിലെ വാട്ടർ അതോറിറ്റിയുടെ കൂരേങ്കാട്ട്കടവ് പമ്പ്ഹൗസിലേക്കുള്ള വൈദ്യൂതി കേബ്ളാണ് പൂർത്തിയാവുന്നത്. ലൈൻ വഴിയാവുേമ്പാൾ കാറ്റിലും മഴയിലും ഇടക്കിടെ വൈദ്യുതി നിലച്ച് ജലവിതരണം മുടങ്ങുന്നത് ഒഴിവാക്കാനാണ് അഞ്ച് കിലോമീറ്ററോളം ദൂരത്തിൽ കേബ്ളിട്ടത്. ലക്ഷം രൂപ ചെലവുവന്ന പ്രവൃത്തിയുടെ ചെലവ് വാട്ടർ അതോറിറ്റിയാണ് വഹിച്ചത്. വേളത്തും വടകര പട്ടണത്തിലും ജല വിതരണത്തിനുള്ള വടകര ഒാഗ്​മ​േൻറഷൻ പദ്ധതിയുടെ ഭാഗമാണ് കേബ്ൾ നിർമാണം നടത്തിയത്. ഒരു മീറ്റർ താഴ്ചയിലാണ് കേബിൾ സ്ഥാപിച്ചത്. 2016 ലാണ് പ്രവൃത്തി തുടങ്ങിയത്. ഒരു വർഷംകൊണ്ട് തീർക്കാവുന്ന പ്രവൃത്തി കരാറുകാരുടെ മെല്ലെേപ്പാക്കും റോഡിൽ കുഴിയെടുക്കുന്നതിൽ വാഹന ഗതാഗതത്തെ ബാധിച്ചതിനാൽ നാട്ടുകാരുടെ എതിർപ്പും ഉണ്ടായതിനാൽ തടസ്സപ്പെട്ടു. കൂടാതെ, വൈദ്യുതി ലൈൻ കടന്നുപോകുന്ന വഴിയിൽ ടെലിേഫാൺ കേബ്ളും പില്ലറും ഉള്ളതിനാൽ അത് മാറ്റാനും വാട്ടർ അതോറിറ്റി ലക്ഷങ്ങൾ ബി.എസ്.എല്ലിന് നൽകേണ്ടി വന്നു. വൈദ്യുതി കേബ്ൾ കടന്നുപോകുന്ന വഴിയിൽ ഇനി മറ്റൊരു കേബ്ളും അനുവദിക്കുകയില്ലത്രെ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.