ആവാസിന് വനമിത്ര പുരസ്കാരം

തിരുവമ്പാടി: ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തന മികവിനുള്ള സംസ്ഥാന വനം വകുപ്പി​‍ൻെറ വനമിത്ര പുരസ്കാരം തിരുവമ്പാടിയിലെ സാംസ്കാരിക സംഘടനയായ ആവാസിന് ലഭിച്ചു. വനം-പരിസ്ഥിതി ജൈവ വൈവിധ്യ മേഖലകളിൽ ഓരോ ജില്ലയിലും മികച്ച പ്രവർത്തനം കാഴ്ചവെച്ച വ്യക്​തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കർഷകർ തുടങ്ങിയവർക്ക്​ നൽകുന്നതാണ് അവാർഡ്. ജില്ലയിൽ മികച്ച പരിസ്ഥിതി സംരക്ഷണ പരിപാടികൾ നടത്തിയ സന്നദ്ധ സംഘടനക്കുള്ള അംഗീകാരമാണ് തിരുവമ്പാടി ആവാസിന് അർഹമായത്. മലയോര മേഖലയുടെ ജലസ്രോതസ്സായ ഇരുവഴിഞ്ഞിപ്പുഴയോര സംരക്ഷണത്തിനായി മുളന്തൈകൾ നട്ടുപിടിപ്പിക്കൽ, പൊതുസ്ഥലങ്ങളിലെ വനവത്​കരണത്തി​‍ൻെറ ഭാഗമായി തിരുവമ്പാടി പൊലീസ് സ്​റ്റേഷൻ കോമ്പൗണ്ട്, മൃഗാശുപത്രി, ഹോമിയോ ആശുപത്രി പരിസരങ്ങൾ എന്നിവിടങ്ങളിൽ ഫലവൃക്ഷത്തൈകൾ നട്ട് പരിപാലിച്ച് വരുന്നുണ്ട്. വനം വകുപ്പി​‍ൻെറ സഹായത്തോടെ എല്ലാവർഷവും മലയോര മേഖലയിലെ പൊതുജനങ്ങൾക്ക് ആവാസി​‍ൻെറ നേതൃത്വത്തിൽ വൃക്ഷത്തൈകൾ വിതരണം ചെയ്യാറുണ്ട്. കോട്ടയം സി.എം.എസ് കോളജ് എൻ.എസ്.എസ് ഗ്രൂപ് സംഘടിപ്പിക്കുന്ന പൂമ്പാറ്റകളെക്കുറിച്ചുള്ള ബട്ടർഫ്ലൈ ഗാർഡൻ പ്രോജക്ട് പഠനപരിപാടിയിൽ ആവാസ് വിദ്യാർഥി വേദി അംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പ്രകൃതിയിലെ പച്ചപ്പ് നിലനിർത്താൻ പ്രചോദനമേകുന്ന അംഗീകാരമാണ് ലഭിച്ചതെന്ന് ആവാസ് ചെയർപേഴ്സൻ ശിൽപ സുന്ദറും സെക്രട്ടറി ജിഷി പട്ടയിലും പറഞ്ഞു. പ്രശസ്തിപത്രവും 25,000 രൂപ കാഷ് അവാർഡു മടങ്ങുന്നതാണ് പുരസ്കാരം. മാർച്ച് 21 വനദിനത്തിൽ പുരസ്കാരം ഏറ്റുവാങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.