പ്രതീക്ഷ റസിഡൻറ്​സ് സർഗ വിരുന്നും അനുമോദിക്കലും

ഫറോക്ക്: ചുള്ളിപ്പറമ്പ് പ്രതീക്ഷ റസിഡൻറ്​സ് അസോസിയേഷൻ പാച്ചേരി താഴം സർഗവിരുന്നും ഉന്നത വിജയികൾക്കുള്ള അനുമോദനവും വി.കെ.റഹ്മത്തുള്ള സിദ്ദീഖി ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.പരീക്ഷയിൽ ഉന്നത വിജയം നേടിയ വി.കെ. ജെൽവ, ജിതിൻ, ഫാത്തിമ ഫിദ, ഫാത്തിമ വർഷ എന്നിവർക്കുള്ള അവാർഡ് പ്രതീക്ഷ റസിഡൻറ്​സ് അസോസിയേഷൻ ട്രഷറർ പി.പി. സുരേഷ് കുമാർ നിർവഹിച്ചു. ചിത്രരചന മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. കുടുംബാംഗങ്ങൾ വിവിധ കലാപരിപാടികൾ നടത്തി. എം.കെ. പ്രഭാകരൻ, റസാഖ് മേലത്ത്, സലീൽ കുട്ടി, ഷീന മലയിൽ എന്നിവർ സംസാരിച്ചു. ശ്രീധരൻ നടുക്കണ്ടി സ്വാഗതവും എം. സുരേഷ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.