സിദ്ദീഖ് കാപ്പ​‍െൻറ മോചനം: പരിമിതി എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം -പോപുലര്‍ ഫ്രണ്ട്

സിദ്ദീഖ് കാപ്പ​‍ൻെറ മോചനം: പരിമിതി എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം -പോപുലര്‍ ഫ്രണ്ട് കോഴിക്കോട്​: യു.പി പൊലീസ് തടങ്കലില്‍​െവച്ചിരിക്കുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പ​‍ൻെറ മോചനത്തിനായി ഇടപെടുന്നതില്‍ എന്ത് പരിമിതിയാണ് സംസ്ഥാന സര്‍ക്കാറിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്​ദുല്‍ സത്താര്‍ ആവശ്യപ്പെട്ടു. മോചന വിഷയത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നും നിയമനപടികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ബന്ധപ്പെട്ടവര്‍ എത്തിച്ച് കൊടുക്കണമെന്നുമുള്ള മുഖ്യമന്ത്രിയുടെ നിലപാട് നീതി നടപ്പാക്കുന്നതില്‍നിന്നുള്ള ഭരണകൂടത്തി​‍ൻെറ ഒളിച്ചോട്ടമാണ്. അറസ്​റ്റിലായി മൂന്നുമാസം പിന്നിട്ടിട്ടും സര്‍ക്കാറി​‍ൻെറ ഭാഗത്തുനിന്നും അനുഭാവപൂര്‍ണമായ സമീപനം ഉണ്ടാവാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തി​‍ൻെറ കുടുംബത്തിന് സെക്രട്ടേറിയറ്റ് നടയിലെത്തി സമരം നടത്തേണ്ടിവന്നത് -അദ്ദേഹം പ്രസ്​താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.