റോഡി​‍െൻറ ഭിത്തി തകർന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു

റോഡി​‍ൻെറ ഭിത്തി തകർന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു നന്മണ്ട: പഞ്ചായത്ത് റോഡി​‍ൻെറ ഭിത്തി തകർന്നത് യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നു. ഹൈസ്കൂൾ ക്ലോസ് റോഡിൽ കോളിയോട്ടുകാവ് പരദേവത ക്ഷേത്രത്തിനു സമീപത്താണ് റോഡി​‍ൻെറ ഭിത്തി തകർന്നത്. ഭിത്തി തകർന്ന ഭാഗത്ത് തോടും തൊട്ടടുത്ത് കുളവുമാണ്. ചെറിയ പുല്ലുകൾ നിറഞ്ഞതിനാൽ ഡ്രൈവർമാർക്കോ യാത്രക്കാർക്കോ ദൂരക്കാഴ്ചയിൽ ഭിത്തിയുടെ തകർച്ച കണ്ണിൽപ്പെടില്ല. വാഹനങ്ങൾ മുന്നിലെത്തുമ്പോൾ മാത്രമേ ഈ അപകടക്കെണി ശ്രദ്ധയിൽ വരുകയുള്ളൂ. മാസങ്ങൾക്കുമു​േമ്പ ഇടിഞ്ഞ ഭിത്തിയായിട്ടും അറ്റകുറ്റപ്പണി നടത്താത്ത അധികൃതരുടെ നടപടിയിൽ നാട്ടുകാർക്ക് പരക്കെ പ്രതിഷേധമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.