നടുവണ്ണൂർ: ചാലിക്കര-പുളിയോട്ടുമുക്ക്-അവറാട്ടുമുക്ക് റോഡിന് മൂന്നുകോടി രൂപയുടെ ഭരണാനുമതിയായി. ഇതോടെ റോഡ് പൂർണമായും ബി.എം.ബി.സി ചെയ്ത് നവീകരിക്കാനാവും. ചാലിക്കര മുതൽ 2.65 കി.മീ. നവീകരണത്തിൻെറ അവസാന ഘട്ടത്തിലാണ്. 1845 മീറ്റർ െഡ്രയ്നേജും നാല് കൽവർട്ടും പൂർത്തീകരിച്ചിട്ടുണ്ട്. അവറാട്ടുമുക്ക് വരെയുള്ള 2.05 കി.മീറ്ററാണ് ഇനി ബി.എം.ബി.സി ചെയ്യേണ്ടത്. ഇതോടുകൂടി റോഡ് പൂർണമായും ഗതാഗതയോഗ്യമാവും. ട്രാഫിക് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം നടുവണ്ണൂർ: നടുവണ്ണൂരിൽ ട്രാഫിക് ബ്ലോക്കിൽനിന്ന് പൊതുജനത്തെ രക്ഷിക്കാനും ഇടക്കിടെ ഉണ്ടാകുന്ന വാഹനാപകടം ഒഴിവാക്കാനും ട്രാഫിക് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന് ഓൾ ഇന്ത്യ കോൺെഫഡറേഷൻ ഓഫ് എസ്.സി, എസ്.ടി ഓർഗനൈസേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ എം.വി. രവി നടുവണ്ണൂർ അധ്യക്ഷത വഹിച്ചു. രാജൻ കായണ്ണ, ബാലകൃഷ്ണൻ നാരയംകുളം, ലതീഷ് എടുപ്പുതുക്കുടി, രാജി ഉേള്ള്യരി, ബാലൻ ഇരിങ്ങത്ത്, വേലായുധൻ കക്കഞ്ചേരി, ചന്ദ്രിക ഐക്കരപ്പടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.