Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

പുളിയോട്ടുമുക്ക്-അവറാട്ടുമുക്ക് റോഡിന് മൂന്നുകോടി

text_fields
bookmark_border
നടുവണ്ണൂർ: ചാലിക്കര-പുളിയോട്ടുമുക്ക്-അവറാട്ടുമുക്ക് റോഡിന് മൂന്നുകോടി രൂപയുടെ ഭരണാനുമതിയായി. ഇതോടെ റോഡ് പൂർണമായും ബി.എം.ബി.സി ചെയ്ത് നവീകരിക്കാനാവും. ചാലിക്കര മുതൽ 2.65 കി.മീ. നവീകരണത്തി​‍ൻെറ അവസാന ഘട്ടത്തിലാണ്. 1845 മീറ്റർ ​െഡ്രയ്​നേജും നാല് കൽവർട്ടും പൂർത്തീകരിച്ചിട്ടുണ്ട്. അവറാട്ടുമുക്ക് വരെയുള്ള 2.05 കി.മീറ്ററാണ് ഇനി ബി.എം.ബി.സി ചെയ്യേണ്ടത്. ഇതോടുകൂടി റോഡ് പൂർണമായും ഗതാഗതയോഗ്യമാവും. ട്രാഫിക് എയ്​ഡ് പോസ്​റ്റ്​ സ്​ഥാപിക്കണം നടുവണ്ണൂർ: നടുവണ്ണൂരിൽ ട്രാഫിക് ബ്ലോക്കിൽനിന്ന്​ പൊതുജനത്തെ രക്ഷിക്കാനും ഇടക്കിടെ ഉണ്ടാകുന്ന വാഹനാപകടം ഒഴിവാക്കാനും ട്രാഫിക് എയ്ഡ് പോസ്​റ്റ്​ സ്ഥാപിക്കണമെന്ന് ഓൾ ഇന്ത്യ കോൺ​െഫഡറേഷൻ ഓഫ് എസ്.സി, എസ്.ടി ഓർഗനൈസേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ എം.വി. രവി നടുവണ്ണൂർ അധ്യക്ഷത വഹിച്ചു. രാജൻ കായണ്ണ, ബാലകൃഷ്ണൻ നാരയംകുളം, ലതീഷ് എടുപ്പുതുക്കുടി, രാജി ഉ​േള്ള്യരി, ബാലൻ ഇരിങ്ങത്ത്, വേലായുധൻ കക്കഞ്ചേരി, ചന്ദ്രിക ഐക്കരപ്പടി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story