സ്ഥാനാർഥി സംഗമം

പറമ്പിൽബസാർ: വെൽഫെയർ പാർട്ടി സ്ഥാനാർഥി സംഗമം നടത്തി. കുരുവട്ടൂർ പഞ്ചായത്ത്, കുന്ദമംഗലം േബ്ലാക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് മത്സരിക്കുന്ന പാർട്ടി സ്ഥാനാർഥികളുടെ സംഗമമാണ് നടന്നത്. ജില്ല സെക്രട്ടറി മുസ്തഫ പാലാഴി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് അഷ്റഫ് അധ്യക്ഷത വഹിച്ചു. 12, 14, 16 വാർഡുകളിലെ സ്ഥാനാർഥികളായ മൻസൂർ, മജീദ് മാസ്​റ്റർ, ശബ്ന ടീച്ചർ, ബ്ലോക്ക് ഡിവിഷനിൽ മത്സരിക്കുന്ന സഫറുല്ല മാസ്​റ്റർ, മണ്ഡലം സെക്രട്ടറി ഷംസുദീൻ ചേളന്നൂർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ജഹർ സ്വാഗതവും തെരഞ്ഞെടുപ്പ് കൺവീനർ റഷീദ് മാസ്​റ്റർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.