'കൂട്ടുകൊമ്പന്മാർ' ഇനി എലിഫൻറ് വെൽഫയർ ഫോറം

കോഴിക്കോട്: ആനകളെ സംരക്ഷിക്കാനും സ്​നേഹിക്കാനും ആരംഭിച്ച ഫേസ്​ബുക് ഗ്രൂപ്​ കൂട്ടുകൊമ്പന്മാർ എലിഫൻറ് വെൽഫയർ ഫോറമായി. ആനകളെ അറിയാനും, അവയുടെ സംരക്ഷണം തുടങ്ങി ചരിത്രവും വർത്തമാനവും പ്രതിപാദിക്കാനുമുള്ള ഒരു സൗഹാർദവേദിയാണിത്. ആനപാപ്പാന്മാരുടെ സുരക്ഷക്കും അവർക്കു സാമ്പത്തിക സഹായങ്ങളും മറ്റും കൂട്ടുകൊമ്പന്മാർ ചെയ്തുവരുന്നു. കൂട്ടുകൊമ്പന്മാർ 2021 വർഷത്തെ കലണ്ടറി​ൻെറ പ്രകാശനം 2018-19 മിസ്​റ്റർ ബി.എസ്​.എൻ.എൽ ചാമ്പ്യൻ വി.പി. പ്രജോഷ് നിർവഹിച്ചു. എം.വി. പ്രശോജ്, യു.പി. രാകേഷ്, എ. അഗേഷ്​ലാൽ എന്നിവർ പ​െങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.