പാലക്കാട്​ മെഡി. കോളജിനെസംരക്ഷിക്കണം

കോഴിക്കോട്​: പട്ടിക ജാതി വികസന വകുപ്പി​ൻെറ സഹായത്തോ​െട പ്രവർത്തിക്കുന്ന പാലക്കാട്​ മെഡിക്കൽ കോളജിനെ തകർക്കാനുള്ള സ്വകാര്യ ലോബിയുടെ നീക്കത്തിനെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന്​ അലയൻസ്​ ഒാഫ്​ നാഷനൽ എസ്​.സി, എസ്​.ടി ഒാർഗനൈസേഷൻ ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ്​ രാഘവൻ ചെറുവറ്റ അധ്യക്ഷതവഹിച്ചു. സംസ്​ഥാന പ്രസിഡൻറ്​ രാമദാസ്​ വേങ്ങേരി ഉദ്​ഘാടനം ചെയ്​തു. അനിതകുമാർ, പി.കെ. വേലായുധൻ, കുമാരൻ കുരുവട്ടൂർ, സുബ്രഹ്​മണ്യൻ കെ. ​െഎക്കരപ്പടി, സി.പി. ഉണ്ണികൃഷ്​ണൻ, കെ.സി. ഷിജില എന്നിവർ സംസാരിച്ചു. തയ്യൽ മെഷീൻ നൽകി കോഴിക്കോട്​: ആശ്രിത ചാരിറ്റബ്​ൾ ട്രസ്​റ്റ്​ യുവതിക്ക്​ തയ്യൽ മെഷീൻ നൽകി. വളയനാട്​ ക്ഷേത്രം ദേവസ്വം ബോർഡ്​ മാനേജർ ചന്ദ്രദാസ്​ ഉദ്​ഘാടനം ചെയ്​തു. ട്രസ്​റ്റ്​ പ്രസിഡൻറ്​ റാണി ശിവദാസ്​, അജിത്​ കുമാർ, ഇന്ദിര സത്യനാഥ്​, സുസ്​മിത അജിത്​, ഷാജി സുന്ദർ, ശിവദാസ്​, കമലേഷ്​, പ്രജീഷ്​ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.