സ്​ഥാനാർഥിക്കെതിരെ കെ.പി.സി.സി പ്രസിഡൻറിന്​ പരാതി

കോഴിക്കോട്​: കോർപറേഷനിൽ യു.ഡി.എഫ്​ . 49 ാം വാർഡായ മാറാട് കോൺഗ്രസ്​ സ്​ഥാനാർഥി രമേശ് നമ്പിയത്തിനെതിരെയാണ്​ മുല്ലപ്പള്ളി രാമചന്ദ്രന്​ പരാതി നൽകിയത്​. മുൻകാലങ്ങളിൽ യു.ഡി.എഫ്​ സ്ഥാനാർഥിക്കെതിരെ വിമതനായി മത്സരിച്ചവരെ സ്ഥാനാർഥിയാക്കില്ലെന്ന കെ.പി.സി.സി തീരുമാനത്തിന്​ വിരുദ്ധമാണ്​ രമേശി​െന സ്​ഥാനാർഥിയാക്കിയതെന്ന്​ പന്നിയങ്കര ബ്ലോക്ക് കോൺഗ്രസ്​ കമ്മിറ്റി മുൻ എക്​സിക്യൂട്ടീവംഗം സക്കരിയ്യ പള്ളിക്കണ്ടി നൽകിയ പരാതിയിൽ പറയുന്നു. 2015ൽ സി.എം.പിക്ക് യു.ഡി.എഫ്​ കൊടുത്ത നടുവട്ടം വാർഡിൽ വിമതനായി മത്സരിച്ച് 72 വോട്ട്​ രമേശ്​ നേടി. സി.പി.എം 767 വോട്ടിന്​ ജയിച്ച വാർഡിൽ ബി.ജെ.പിക്ക്​ പിറകിൽ കോൺഗ്രസ്​ മൂന്നാം സ്​ഥാനത്തായി. രമേശിനെ വീണ്ടും മത്​സരിപ്പിക്കുന്നത്​ തെറ്റായ സന്ദേശം നൽകുമെന്നും അടിയന്തരമായി ഇടപെടണമെന്നുമാണ്​ ആവശ്യം. എം.കെ. രാഘവൻ എം.പി, ഡി.സി.സി പ്രസിഡൻറ്​, ജനറൽ സെക്രട്ടറിമാർ തുടങ്ങിയവർക്കും പരാതി നൽകി. ജനറൽ സീറ്റായ മാറാട്​ വാർഡിൽ വീണ്ടും ജനവിധിതേടുന്ന ബി.ജെ.പി സിറ്റിങ്​ കൗൺസിലർ ഷൈമ പൊന്നത്തിനെയും സി.പി.എമ്മിലെ​ കൊല്ലത്ത്​ സുരേഷിനെയുമാണ്​ രമേശ്​ നമ്പിയത്ത്​ നേരിടുന്നത്​. മാറാട്​ വാർഡിൽ 2015ൽ സി.പി.എം സ്​ഥാനാർഥി പി. മല്ലികയെ ഷൈമ പൊന്നത്ത്​ 26 വോട്ടിനാണ്​​ തോൽപ്പിച്ചത്​. കോൺഗ്രസിന്​ 566 വോട്ട്​ മാത്രമായിരുന്നു ലഭിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.