ഡോ. കെ.ജി. അടിയോടി അധികാരം തേടിപ്പോകാത്ത നേതാവ് –മുല്ലപ്പള്ളി

കോഴിക്കോട്: ഡോ. കെ.ജി. അടിയോടിയെ അനുസ്മരിക്കുകയെന്നാല്‍ ആദര്‍ശ രാഷ്​ട്രീയത്തെ കുറിച്ച് ഓര്‍ത്തെടുക്കുകയെന്നതാണെന്ന് കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുന്‍മന്ത്രി ഡോ.കെ.ജി അടിയോടിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.സി.സിയില്‍ നടന്ന അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡൻറ്​ യു. രാജീവന്‍ അധ്യക്ഷത വഹിച്ച ു. എം.കെ രാഘവന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി വൈസ് പ്രസിഡൻറ്​ അഡ്വ. ടി. സിദ്ദീഖ്, ജനറല്‍ സെക്രട്ടറിമാരായ കെ.പി. അനില്‍ കുമാര്‍, എന്‍.സുബ്രഹ്മണ്യന്‍, അഡ്വ.കെ.പ്രവീണ്‍കുമാര്‍, അഡ്വ.പി.എം നിയാസ്, കെ.പി.സി.സി സെക്രട്ടറിമാരായ സത്യന്‍ കടിയങ്ങാട്, അഡ്വ.ഐ.മൂസ, വി.എം.ചന്ദ്രന്‍, പി.ഉഷാദേവി, സുനില്‍ മടപ്പള്ളി, നിര്‍വാഹകസമിതി അംഗങ്ങളായ കെ.രാമചന്ദ്രന്‍, അഡ്വ. സി. വത്സലൻ, കെ.പി.ബാബു, കെ.മാധവി, മില്ലി മോഹൻ, അച്ച്യുതന്‍ പുതിയേടത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ചോലയ്ക്കല്‍ രാജേന്ദ്രന്‍ സ്വാഗതവും പി.എം. അബ്​ദുറഹ്മാന്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.