ഡോക്​ടർമാരുടെ വീട്ടിൽ സാനിഷ്​ നേടിയത്​ ​ അട്ടിമറി ജയം

വെള്ളിമാട്​കുന്ന്​: പതിനയ്യായിരത്തിൽനിന്ന്​ ഇരുപത്തിയഞ്ചിലേക്കുള്ള റാങ്ക്​ ദൂരം സാനിഷ്​ അഹ്​മദിന്​ ഹ്രസ്വമാക്കിയത് വീട്ടുകാർക്ക്​​​ വേറി​ട്ടൊരു വിജയം സമ്മാനിക്കണമെന്ന സ്വപ്​നം​. ഇത്തവണത്തെ നീറ്റ്​ അഖിലേന്ത്യാ പരീക്ഷയിൽ 25ാം റാങ്കും കേരള തലത്തിൽ മൂന്നാം റാങ്കുമാണ്​​ വെള്ളിമാട്​കുന്ന്​ വാപ്പോളിതാഴം അമ്പിളിനഗർ അഡ്വ. അഹ്​മദ്​കോയയുടെയും ആർ.ടി.ഒ ഓഫിസ്​ ജീവനക്കാരി സുനീറയുടെയും മകനായ സാനിഷ്​ നേടിയെടുത്തത്​​. മൂത്ത സഹോദരൻ ഡാനിഷ് അഹ്​മദ്​​ ബംഗളൂരുവിൽ എം.ഡി ചെയ്യുകയാണ്​. സഹോദരി മിസ്​ന അഹ്​മദ്​ പാലക്കാട്​ അവസാനവർഷ എം.ബി.ബി.എസ്​ വിദ്യാർഥിനിയാണ്​​. ഡോക്​ടർമാരാകാനുള്ള യോഗ്യത രണ്ടു സഹോദരങ്ങളിലൂടെ വീടി​ൻെറ പടികടന്നെത്തിയതോടെ സാനിഷ്​ സമ്മർദത്തിലായിരുന്നു. സിൽവർഹിൽസ് ഹയർസെക്കൻഡറിയിൽനിന്ന്​​ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്​ നേടി പ്ലസ്​ ടു പാസായെങ്കിലും 'അൾട്രാ ബ്രില്യ​േൻറാ' 'സൂപ്പർ ഗിഫ്​റ്റഡോ' അല്ലാത്ത തന്നെ പോലെയുള്ള ഒരാൾക്ക്​ സഹോദരങ്ങളെക്കാൾ മികവാർന്ന വേറി​ട്ടൊരു വിജയമെന്നത്​ ഏറെ ശ്രമകരമായിരുന്നുവെന്ന്​ സാനിഷ്​ തന്നെ പറയുന്നു. നീറ്റ്​ ആദ്യ ശ്രമത്തിൽ പതിനയ്യായിരമായിരുന്നു റാങ്ക്​. പാലായിലായിരുന്നു ആവർത്തന കോച്ചിങ്​​. മെച്ച​െപ്പട്ട റാങ്കിലെത്തി സഹോദരങ്ങളോടെങ്കിലും ഒപ്പമെത്തണമെന്ന ആഗ്രഹം മൂലം ദിവസേന തീവ്രശ്രമമായിരുന്നു. സത്യത്തിൽ ലോക്​ഡൗണിനെ സാനിഷ്​ അനുഗ്രഹമാക്കി മാറ്റി. വഴികാണിച്ചു തന്ന സഹോദരങ്ങളുടെയും രക്ഷിതാക്കളു​െടയും സഹായം ത​െന്നയാണ് തനിക്ക്​ ഏറ്റവും ഗുണം ചെയ്​തതെന്ന്​ സാനിഷ്​ പറയുന്നു.​ എയിംസിൽ സീറ്റ്​ കിട്ടുമെന്ന പ്രതീക്ഷയിലാണ്​ സാനിഷും കുടുംബവും. മക്കൾ മൂന്നു​ പേരെയും മെഡിസിന്​ പഠിപ്പിക്കാൻ സൗഭാഗ്യം ലഭിച്ചതിന്​ ദൈവത്തോട്​ നന്ദിയോതുകയാണ്​ മാതാപിതാക്കൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.