ജാതി വിവേചനത്തിനെതിരെ പ്രതിഷേധ നൃത്തം

കോഴിക്കോട്: സമകാലിക സാംസ്കാരിക കേരളത്തിലെ ജാതി വിവേചനത്തിനെതിരെ പ്രതിഷേധ ജ്വാലയുയർത്തുന്ന സംസ്കാരസാഹിതിയുടെ 'കനലാട്ടം' നൃത്ത നാടകത്തി​ൻെറ ആദ്യ അവതരണം കോഴിക്കോട് നടന്നു. നടൻ കെ.കെ. സന്തോഷ് കനലാട്ടത്തി​ൻെറ രംഗാവിഷ്കാരം നടത്തി. ആര്യാടൻ ഷൗക്കത്ത്​ ഉദ്​ഘാടനം ചെയ്​തു. ജില്ല ചെയർമാൻ കെ. പ്രദീപൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഡി.സി.സി പ്രസിഡൻറ്​ യു. രാജീവൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ. പ്രവീൺ കുമാർ, പി.എം. നിയാസ്, കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത്, സംസ്ഥാന സെക്രട്ടറി സുനിൽ മടപ്പള്ളി, ജില്ല സെക്രട്ടറി ഇ.ആർ. ഉണ്ണി, മോഹനൻ പുതിയോട്ടിൽ എന്നിവർ സംസാരിച്ചു. kanalattam കോഴിക്കോട്​ ഡി.സി.സിയിൽ നടന്ന പ്രതിഷേധ കൂട്ടായ്​മയിൽ നടൻ കെ.കെ. സന്തോഷ് കനലാട്ടത്തി​ൻെറ രംഗാവിഷ്കാരം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.