കോവിഡ്: വടകര എസ്.ബി.ഐ ബ്രാഞ്ച് താൽക്കാലികമായി അടച്ചു

-- വടകരയില്‍ 21 പേര്‍ക്ക് പോസിറ്റിവായി വടകര: നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ എന്‍.എച്ച് ബ്രാഞ്ചിലെ അപ്രൈസര്‍ക്ക് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബ്രാഞ്ച് താൽക്കാലികമായി അടച്ചിട്ടു. ജീവനക്കാര്‍ മുഴുവന്‍ ക്വാറൻറീനില്‍ പോയി. നഗരസഭയില്‍ വ്യാഴാഴ്ച 21 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിവിധ വാര്‍ഡുകളിലായാണ് 16 പോസിറ്റിവ് കേസുകൾ. ജില്ല ഗവ. ആശുപത്രിയില്‍ നടത്തിയ ആൻറിജന്‍ പരിശോധനയില്‍ മൂന്നുപേര്‍ക്കും ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ 18 പേര്‍ക്കുമാണ് കോവിഡ് പോസിറ്റിവായത്. ഇതോടെ നഗരസഭയിലാകെ 541 പേര്‍ കോവിഡ് പോസിറ്റിവായി. 346 പേര്‍ രോഗമുക്തി നേടി. എട്ടു പേര്‍ മരിച്ചു. 187 പേര്‍ വിവിധ കിടത്തി ചികിത്സാ കേന്ദ്രങ്ങളിലും ആശുപത്രികളിലുമായി ചികിത്സയിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.