മധ്യവയസ്കൻ കെട്ടിട്ടത്തിന് മുകളിൽ മരിച്ച നിലയിൽ

പാനൂർ: മധ്യവയസ്കനെ കടവത്തൂരിലെ കെട്ടിടത്തിനു മുകളിൽ മരിച്ച നിലയിൽ കണ്ടത്തി. പത്തനംതിട്ട സ്വദേശി ജനാർദനനെ ആണ് (68) കടവത്തൂരിലെ എസ്.ബി.ടി ബിൽഡിങ്ങിന് മുകളിൽ മരിച്ചനിലയിൽ ക​െണ്ടത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം തോന്നിക്കുന്നുണ്ട്. 40 വർഷത്തോളമായി ഇയാൾ കടവത്തൂരിൽ ജോലിക്കായി എത്തിയിട്ട്. പുല്ലൂക്കര മുക്കിൽ പീടികയിൽനിന്ന് കല്യാണം കഴിച്ചിരു​െന്നങ്കിലും ഭാര്യയുമായി വേർപിരിഞ്ഞാണ് കഴിഞ്ഞത്. ഒരു മകളുണ്ട്. നാട്ടുകാർ വൃദ്ധസദനത്തിലാക്കിയെങ്കിലും അവിടെനിന്ന് തിരിച്ചു വരുകയാണുണ്ടായത്. കൊളവല്ലൂർ പോലീസ് ഇൻക്വസ്​റ്റ്​ നടത്തി. മൃതദേഹം തലശ്ശേരി ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. Obit janardn pnr നാരായണി ഇരിണാവ്: റെയിൽവേ ഗേറ്റിന് സമീപത്തെ കാട്ടാമ്പള്ളി പുതിയ പുരയിൽ നാരായണി (86) നിര്യാതയായി. പരേതനായ ഗോപാലൻെറയും കുഞ്ഞാതിയുടെയും മകളാണ്. മകൾ: വത്സല (എൽ.ഐ.സി. ഏജൻറ് തളിപറമ്പ്). മരുമകൻ: പത്മനാഭൻ (ചുണ്ട). സഹോദരങ്ങൾ: യശോദ (തൃക്കോത്ത്), മാധവി (കൊവ്വപ്രം), ശാരദ ( പാറപുറം), കമല (ഒതയമ്മാടം), രാജൻ, പരേതനായ നാരായണൻ. സഞ്ചയനം വെള്ളിയാഴ്ച. NARAYANI (2) irinav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.