തമിഴ്നാട് സ്വദേശി ട്രെയിൻ തട്ടി മരിച്ചു

തലശ്ശേരി: കുയ്യാലിയില്‍ റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനിടെ മധ്യവയസ്‌കന്‍ ട്രെയിന്‍ തട്ടി മരിച്ചു. തമിഴ്‌നാട് സേലം സ്വദേശി അല്ല മുത്തുവാണ്​ (50) മരിച്ചത്. ബുധനാഴ്ച രാവിലെ 10നാണ് അപകടം. സുഹൃത്തുക്കളുമൊത്ത് കുയ്യാലി പുഴയില്‍ മീന്‍പിടിക്കാന്‍ പോകവേ മംഗളൂരുവിലേക്ക് പോകുന്ന ട്രെയിന്‍ എൻജിൻ തട്ടുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു. മൃതദേഹം തലശ്ശേരി പൊലീസ് ഇന്‍ക്വസ്​റ്റ്​ നടത്തി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധനക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യ: പെരിയമ്മ. മകന്‍: വാസുദേവന്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.