പെരിയ കൊലക്കേസ്​: സി.ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടതിൽ അവ്യക്തത -മന്ത്രി എ.കെ ബാലൻ

നാദാപുരം: പെരിയ ഇരട്ടക്കൊലപാതകക്കേസിൽ ​ൈക്രംബ്രാഞ്ച് നൽകിയ കുറ്റപത്രം തള്ളാതെ സി.ബി.ഐ അന്വേഷണത്തിന് ഹൈകോടതി ഉത്തരവിട്ടത്തിൽ അവ്യക്തതയുണ്ടെന്നും അതിനാലാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതെന്നും മന്ത്രി എ.കെ. ബാലൻ. കേസിൽ ഉൾപ്പെട്ട 14 പ്രതികളും സി.പി.എമ്മുമായി ബന്ധമുള്ളവരാണ്. അന്വേഷണം പൂർണമായും ശരിയാ​െണന്നാണ് കോടതി വ്യക്തമാക്കിയത്. ഇതോടൊപ്പം അന്വേഷണം സി.ബി.ഐ കൂടി നടത്തുമ്പോൾ നിയമോപദേശമനുസരിച്ചുമാത്രമേ സർക്കാറിന് മുന്നോട്ടു പോകാനാകൂ എന്ന് മന്ത്രി പറഞ്ഞു. നാദാപുരത്ത് മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ഉപകേന്ദ്രം പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി കെ.ടി. ജലീലിനെ ഇ.ഡി ചോദ്യം ചെയ്തതിൽ തെറ്റി​െല്ലന്നും ഈമാനായ മനുഷ്യനാണ് അദ്ദേഹമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.