വഖഫ് ബോർഡിനെ മറയാക്കി മുഖ്യമന്ത്രി കള്ളന് ചൂട്ടുപിടിക്കുന്നുവെന്ന്​

കോഴിക്കോട്: കേന്ദ്രാനുമതിയില്ലാതെ യു.എ.ഇ കോൺസുലേറ്റിൽനിന്ന് മതഗ്രന്ഥങ്ങൾ സ്വീകരിച്ച മന്ത്രി കെ.ടി. ജലീലിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട്​ വഖഫ് ബോർഡിനെ മറയാക്കി കള്ളന് ചൂട്ടുപിടിക്കുന്നതിന് തുല്യമാണെന്ന് വഖഫ് ബോർഡ് അംഗങ്ങളും മുസ്​ലിംലീഗ്​ നേതാക്കളുമായ എം.സി. മായിൻ ഹാജിയും അഡ്വ. പി.വി. സൈനുദ്ദീനും ആരോപിച്ചു. വഖഫ് വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിമാർ മു​െമ്പാന്നും വിദേശ രാജ്യങ്ങളിലെ കോൺസുലേറ്റുകളുമായി അനധികൃതമായി ബന്ധപ്പെടുകയോ പാരിതോഷികം സ്വീകരിക്കുകയോ ചെയ്തിട്ടില്ല. വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമുള്ള വഖഫ് ബോർഡിനെ സ്വർണക്കടത്തും അനധികൃത മതഗ്രന്ഥ കൈമാറ്റവുമൊക്കെയായി ബന്ധപ്പെടുത്തി പ്രസ്താവനയിറക്കിയത് അപലപനീയമാണ്. വഖഫ് ബോർഡ് മുഖേന ഒരു മതസ്ഥാപനത്തിനും മതഗ്രന്ഥങ്ങൾ കൈമാറിയിട്ടില്ലാത്ത സ്ഥിതിക്ക് മുഖ്യമന്ത്രിയുടെ പ്രസ്താവന ദുരൂഹമാണെന്നും അവർ പ്രസ്​താവനയിൽ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.