പനി ബാധിച്ച് അധ്യാപിക മരിച്ചു

വളപട്ടണം: പനി ബാധിച്ച് യുവ അധ്യാപിക മരിച്ചു. ഹംദർദ് സർവകലാശാലയുടെ കണ്ണൂർ സിറ്റി കാമ്പസിലെ അധ്യാപിക കീരിയാട് കരിയിൽ സ്വദേശി സി.പി ഹൗസിൽ സി.പി. സഹദിൻെറ മകൾ ആയിഷ മിലി (30) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് ഇവരെ മൂന്നു ദിവസം മുമ്പ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മരിക്കുകയായിരുന്നു. മാതാവ്: കെ.എം. റഷീദ. ഭർത്താവ്: ഫാജിദ് (ടിമ്പർ വ്യവസായി, പഴയങ്ങാടി). മകൾ: ദിന ഫർസീൻ (നാല്). സഹോദരങ്ങൾ: ആഷിയാന ജസ്‌നി, ഇൻസാം. ayisha mili

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.