വളവിൽ ടോറസ് ലോറി കുടുങ്ങി, ചുരത്തിൽ ഏഴ് മണിക്കൂർ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

ഈങ്ങാപ്പുഴ: താമരശ്ശേരി ചുരത്തിൽ ഏഴാം വളവിൽ ടോറസ് ലോറി യന്ത്രത്തകരാർ മൂലം കുടുങ്ങി ഏഴ് മണിക്കൂർ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ശനിയാഴ്ച പുലർച്ച നാലുമണിയോടെ വയനാട്ടിലേക്ക് സിമൻറ്​ ലോഡുമായി പോവുകയായിരുന്ന ലോറിയാണ് കുടുങ്ങിയത്. ഹൈവേ പൊലീസ്, ചുരം സംരക്ഷണ സമിതി പ്രവർത്തകർ എന്നിവർ ചേർന്ന് വൺവേയായി ഗതാഗതം നിയന്ത്രിച്ചു. 11 മണിയോടെ ക്രെയിൻ ഉപയോഗിച്ച് ലോറി മാറ്റിയാണ് ഗതാഗതം സാധാരണ നിലയിലാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.