പുളിമരം വീണ് മൂന്നു വീടുകൾക്ക് നാശനഷ്​ടം

നാദാപുരം: പൊലീസ് സ്​റ്റേഷനു സമീപം ചേറ്റുവെട്ടിയിൽ പുളിമരം വീണ്​ മൂന്നു​ വീടുകൾക്കും പറമ്പിലെ ആരാധനാലയത്തിനും കേടുപാട്​ പറ്റി. ചേറ്റുവെട്ടിത്താഴക്കുനി മാണി, രാജൻ, കൊയ്യോത്തുകുനി പാത്തു എന്നിവരുടെ വീടുകൾക്കാണ് തകരാറ് സംഭവിച്ചത്. ശനിയാഴ്​ച ഉച്ചയോടെ കനത്ത മഴയിൽ പറമ്പിലെ കൂറ്റൻ പുളിമരം കടപുഴകുകയായിരുന്നു. മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ നാദാപുരം ജനകീയ ദുരന്തസേന പ്രവർത്തകരും ഗ്രീൻ സ്​റ്റാർ റെസ്ക്യൂ അംഗങ്ങളും മരം മുറിച്ചുമാറ്റി. സി.കെ. ബഷീർ, ബഷീർ കോടഞ്ചേരി, ചമ്മത്തിൽ ഫൈസൽ, ഷമീം അലങ്കാർ, കേച്ചേരിൻറവിട സിദ്ദീഖ്, കുറ്റ്യാടി ചാത്തോത്ത് ഫൈസൽ, മഞ്ഞിനോളി മുസ്തഫ, ഗ്രീൻ സ്​റ്റാർ റെസ്ക്യൂ ചേറ്റുവെട്ടി പ്രവർത്തകർ, വി.പി. സാബിർ, നൗഷാദ് ചീളിൽ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.