തെക്കിൽ റൂറൽ ഡെവലപ്​മെൻറ്​ ഫൗണ്ടേഷൻ എക്​സലൻസ്​ അവാർഡ് സമ്മാനിച്ചു

തെക്കിൽ റൂറൽ ഡെവലപ്​മൻെറ്​ ഫൗണ്ടേഷൻ എക്​സലൻസ്​ അവാർഡ് സമ്മാനിച്ചു തെക്കിൽ റൂറൽ ഡെവലപ്​മൻെറ്​ ഫൗണ്ടേഷൻ എക്​സലൻസ്​ അവാർഡ് സമ്മാനിച്ചു സുള്ള്യ: മാധ്യമ മേഖലയെ നവീകരണത്തിന്​ വിധേയമാക്കണമെന്ന്​ കർണാടക കെ.പി.സി.സി വർക്കിങ്​ പ്രസിഡൻറ്​ സലിം അഹമ്മദ്​. സുള്ള്യയിൽ തെക്കിൽ റൂറൽ ഡെവലപ്​മൻെറ്​ ഫൗണ്ടേഷൻ എക്​സലൻസ്​ അവാർഡ്​ മാധ്യമം ചീഫ്​ റിപ്പോർട്ടർ രവീന്ദ്രൻ രാവണേശ്വരത്തിന്​ നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങൾ ഒരുപക്ഷത്തി​ൻെറ നാക്കായി മാറിയിരിക്കുന്നു. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന്​ ഇത്​ തടസ്സമാണ്​. ജനാധിപത്യത്തെയും മതനിരപേക്ഷതയെയും സംരക്ഷിക്കേണ്ട മാധ്യമങ്ങൾ ഏകപക്ഷീയമായി മാറുന്നു. ഇത്​ നവീകരണത്തിന്​ വിധേയമാക്കണം. മാധ്യമ പ്രവർത്തകർ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. തെക്കിൽ ഫൗണ്ടേഷൻ പ്രസിഡൻറ്​ ടി.എം. ഷാഹിദ്​ തെക്കിൽ അധ്യക്ഷത വഹിച്ചു. കർണാടക എസ്​.എസ്​.എൽ.സി പരീക്ഷയിൽ ഒന്നാം റാങ്ക്​ നേടിയ കെ.എൽ. അനുഷിനെയും അനുമോദിച്ചു. കർണാടക നിയമസഭ മുൻ ചീഫ്​ വിപ്​ നാരായണ സ്വാമി ചടങ്ങിൽ മുഖ്യാതിഥിയായി. എം.എൽ.സി ഹരിഷ്​കുമാർ, സുള്ള്യ ബ്ലോക്ക്​​ പഞ്ചായത്ത്​ പ്രസിഡൻറ്​ ജയപ്രകാശ്​ റൈ, ദേശീയ അധ്യാപക അവാർഡ്​ ജേതാവ്​ കെ.ആർ. ഗംഗാധര, സുള്ള്യ ചേംബർ ഒാഫ്​ കോമേഴ്​സ്​ പ്രസിഡൻറ്​ പി.വി. സുധാകര റൈ, സംബാജെ ലയൺസ്​ ക്ലബ്​ പ്രസിഡൻറ്​ വാസുദേവ കട്ടമനെ, സുള്ള്യ പഞ്ചായത്ത്​ വൈസ്​ പ്രസിഡൻറ്​ ശിവാനന്ദ കുക്കുമ്പള, തെക്കിൽ സ്​കൂൾ പ്രഥമാധ്യാപകൻ ദാമോദ, പ​േട്ടൽ ചാരിറ്റബ്​ൾ ട്രസ്​റ്റ്​ പ്രസിഡൻറ്​ ബദറുദ്ദീൻ, തെക്കിൽ ട്രസ്​റ്റ്​ വൈസ്​ പ്രസിഡൻറ്​ ടി.എം. ജാവേദ്​, തെക്കിൽ സ്​കൂൾ മാനേജ്​മൻെറ്​ വൈസ്​ പ്രസിഡൻറ്​ ടി.എം. ഷാസ്​ തെക്കിൽ, തെക്കിൽ ട്രഷറർ അഷ്​റഫ്​ ഗുണ്ടി, രവീന്ദ്രൻ രാവണേശ്വരം എന്നിവർ സംസാരിച്ചു. കെ.എം. മുസ്​തഫ്​ നന്ദി പറഞ്ഞു. salim ahammad സുള്ള്യയിൽ തെക്കിൽ റൂറൽ ഡെവലപ്​മൻെറ്​ ഫൗണ്ടേഷൻ എക്​സലൻസ്​ അവാർഡ്​ രവീന്ദ്രൻ രാവണേശ്വരത്തിന്​ നൽകിയ ശേഷം സലിം അഹമ്മദ്​ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.