തുരങ്കപാത: തിങ്കളാഴ്ച സർവേ തുടങ്ങും

മുക്കം: ആനക്കാംപൊയിൽ-കള്ളാടി, മേപ്പാടി തുരങ്കപാതയുടെ സർവേ പ്രവർത്തനങ്ങൾക്ക്​ തിങ്കളാഴ്ച തുടക്കമാവും. കോഴിക്കോട്, വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തുരങ്കപാത മലബാറി​ൻെറ വികസനത്തിൽ വൻ കുതിപ്പായി മാറുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പദ്ധതി നിർവഹണ ഏജൻസിയായ കൊങ്കൺ റെയിൽവേ കോർപറേഷ​ൻെറ 12 പേരടങ്ങുന്ന സംഘമാണ് സർ​േവ നടത്തുന്നതിന്​ പുണെയിൽനിന്ന് കേരത്തിലെത്തുന്നത്. ഫീൽഡ് ഇൻവെസ്​റ്റിഗേഷൻ, ട്രാഫിക് സ്​റ്റഡി എന്നിവയാണ് തിങ്കളാഴ്ച നടക്കുന്നത്. കെ.ആർ.സി.എൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർ (പ്രോജക്ട്) കേണൽ രവിശങ്കർ ഖോഡകെയുടെ നേതൃത്വത്തിലുള്ള എൻജിനീയറിങ്​ സംഘമാണ് സർവേയും വിശദപഠനവും നടത്തി റിപ്പോർട്ട് തയാറാക്കുന്നത്. സ്വപ്ന പദ്ധതിയുടെ ഔദ്യോഗിക ലോഞ്ചിങ്ങും ഉദ്ഘാടനവും ഒക്ടോബർ 14ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.