നിയന്ത്രണം പേരിന്; അപകടാവസ്ഥയിലായ പാലത്തിലൂടെ വാഹനങ്ങൾ യഥേഷ്​ടം

കൊടിയത്തൂർ: അപകടാവസ്ഥയിലായ കോട്ടമുഴി പാലത്തിലൂടെ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി, ദിനേന സഞ്ചിരിക്കുന്നത്​ വലുതും ചെറുതുമായ വാഹനങ്ങൾ. ഭാരം കയറ്റിയ വാഹനങ്ങൾ വരെ യഥേഷ്​ടം സഞ്ചരിക്കുന്നുണ്ട്​. പാലത്തി​ൻെറ അപകടാവസ്​ഥ അറിയുന്ന കാഴ്ചക്കാർക്കും സമീപവാസികൾക്കും നെഞ്ചിടിപ്പേറുന്നു. ഇരുചക്ര വാഹനങ്ങൾ മാത്രമേ സഞ്ചരിക്കാവൂവെന്ന് രണ്ടു മാസം സ്ഥലം സന്ദർശിച്ച ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയതാണ്. പാലത്തി​ൻെറ വശങ്ങൾ ഇടിയുന്നതുകണ്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്​ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം കാരശ്ശേരി, കൊടിയത്തൂർ ഗ്രാമപഞ്ചായത്തുകൾ റോഡ് അടച്ചെങ്കിലും പിന്നീട് ഇരുചക്ര വാഹനങ്ങൾക്ക് അനുവാദം നൽകിയെങ്കിലും മറ്റു വാഹനങ്ങൾക്ക് അനുവാദം നൽകിയിരുന്നില്ല. പാലം അപകടാവസ്ഥയിലായിട്ട് രണ്ടു വർഷത്തിലധികമായിട്ടും വശങ്ങൾ ഇടിയുന്നത്​ തുടരുകയാണ്. അപകടാവസ്ഥ മറികടക്കാൻ 12 ലക്ഷം രൂപ ചെലവിൽ താൽക്കാലിക പരിഹാരം ഉടനെയുണ്ടാകുമെന്ന് ജനപ്രതിനിധികൾ ഉറപ്പു നൽകിയിട്ടുണ്ട്. കാരശ്ശേരി, കൊടിയത്തൂർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും നൂറുകണക്കിനു വാഹനങ്ങളും കാൽനടക്കാരും ദിനേന കടന്നുപോകുന്നതുമായ പാലമാണിത്. കോൺക്രീറ്റ് പൊട്ടിപ്പൊളിഞ്ഞ് കമ്പികൾ പുറത്താവുക കൂടി ചെയ്ത പാലത്തി​ൻെറ ഗുരുതരാവസ്ഥ എല്ലാവർക്കും ബോധ്യപ്പെട്ടതുമാണ്. പക്ഷേ, പരിഹാരം കേവലം ഗതാഗത നിയന്ത്രണത്തിലൊതുങ്ങുകയാണ്​. അപകടാവസ്ഥക്ക് എത്രയും വേഗം പരിഹാരം ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.